ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചുകയറി അപകടം. ആറ് പേർ മരിച്ചു, പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. രത്ലാം ജില്ലയിലാണ് സംഭവം നടന്നത്. രത്ലം ജില്ലയിൽ നിന്ന് 35 കിലോമീറ്റർ അകലെ രത്ലം-ലെബാദ് റോഡിലെ സത്രുന്ദ ഗ്രാമത്തിന് സമീപമുള്ള ജംഗ്ഷനിലാണ് അപകടം നടന്നത്.
രത്ലാമിൽ നിന്ന് ബദ്നാവറിലേക്ക് പോകുകയായിരുന്ന ട്രക്കിന്റെ ടയർ പൊട്ടി വാഹനം ബസ് സ്റ്റോപ്പിൽ കാത്തുനിന്ന ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
Comments