പത്തനംതിട്ട: പോലീസ് സേനയുടെ രണ്ട് വയർലെസ് സെറ്റുകൾ നഷ്ടപ്പെട്ടു. പമ്പ നീരേറ്റുപുറം ജലമേളയ്ക്കിടെയാണ് വയർലെസ് സെറ്റ് നഷ്ടപ്പെട്ടത്. ഇവ കണ്ടെത്താൻ പോലീസ് മുങ്ങൽ വിദഗ്ധരുടെ സഹായം തേടി. തിരുവല്ല ഫയർഫോഴ്സ് യൂണിറ്റിലെ മുങ്ങൽ വിദഗ്ധരുടെ സഹായമാണ് പോലീസ് തേടിയത്. മൂന്ന് മണിക്കൂറിലധികമായി പുഴയിൽ തിരച്ചിൽ തുടരുകയാണ്.
സ്റ്റാർട്ടിങ് പോയിന്റിൽ സുരക്ഷാ ക്രമീകരണത്തിന്റെ ചുമതലയുണ്ടായിരുന്ന പോലീസുകാർ വള്ളത്തിലേക്ക് കയറുന്നതിനിടെയാണ് കൈയ്യിലുണ്ടായിരുന്ന വയർലെസ് സെറ്റ് പുഴയിൽ വീണത്. ജലഘോഷയാത്രയടക്കമുള്ള പരിപാടികളുള്ളതിനാൽ വലിയ തിരക്കായിരുന്നു. അതിനാലാണ് തിരച്ചിൽ ഇന്നത്തേക്ക് മാറ്റിയത്. പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നത് കണ്ട് പുഴയിൽ വീണ ആർക്കോ വേണ്ടിയുള്ള പരിശോധനയാണെന്ന് കരുതി നാട്ടുകാർ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്.
Comments