ഭോപ്പാൽ: പോലീസ് വാഹനത്തിലെ ഡീസൽ മോഷ്ടിച്ചതിന് അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. രണ്ട് കോൺസ്റ്റബിൾമാർ ഉൾപ്പെടെയുള്ളവരാണ് സസ്പെൻഷനിലായത്. മദ്ധ്യപ്രദേശിലെ ഭിന്ദിലാണ് സംഭവം. മൂന്ന് പോലീസ് വാഹനത്തിൽ നിന്നായി 250 ലിറ്റർ ഡീസലായിരുന്നു മോഷണം പോയത്. നവംബർ 30നായിരുന്നു മോഷണം നടന്നത്.
രണ്ട് പോലീസുകാർ ചേർന്ന് ഡീസൽ മോഷ്ടിച്ചുവെന്നായിരുന്നു പ്രാരംഭ ഘട്ടത്തിലെ കണ്ടെത്തൽ. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്ന് പോലീസുകാർ കൂടി മോഷണത്തിൽ പങ്കാളികളാണെന്ന് തെളിഞ്ഞു. തുടർന്ന് 5 പേരെയും എസ്പിയുടെ നടപടി പ്രകാരം സസ്പെൻഡ് ചെയ്തുവെന്ന് സിഎസ്പി നിഷാ റെഡ്ഡി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Comments