‘പോയി കുളിച്ചിട്ട് വാടീ..‘: നാല് മാസമായി കുളിക്കാത്ത റൂം മേറ്റിനെ പുറത്താക്കാൻ വീട്ടുടമയുടെ സഹായം തേടി യുവതി- Dispute over Bathing
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘പോയി കുളിച്ചിട്ട് വാടീ..‘: നാല് മാസമായി കുളിക്കാത്ത റൂം മേറ്റിനെ പുറത്താക്കാൻ വീട്ടുടമയുടെ സഹായം തേടി യുവതി- Dispute over Bathing

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 12:53 pm IST
Facebook
Twitter
WhatsAppTelegram

പഠനാവശ്യങ്ങൾക്കോ ജോലി സംബന്ധമായ കാര്യങ്ങൾക്കോ ദൂരസ്ഥലങ്ങളിൽ താമസിക്കേണ്ടി വന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ താമസിക്കുമ്പോൾ മിക്കപ്പോഴും നമുക്ക് മുറി പങ്കിടേണ്ടി വരാറുണ്ട്. വ്യക്തിശുചിത്വം പാലിക്കാൻ എത്ര മടിയുള്ളവരാണ് നമ്മളെങ്കിലും, ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ വെറുപ്പിക്കാതിരിക്കാൻ വേണ്ടിയെങ്കിലും നമ്മൾ വൃത്തിയായി നടക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, നാല് മാസമായി കുളിക്കാൻ കൂട്ടാക്കാത്ത ഒരു റൂം മേറ്റിനെ നിങ്ങൾക്ക് സഹിക്കാനാകുമോ?

നാല് മാസമായി കുളിക്കാത്ത റൂം മേറ്റിന്റെ വിവരങ്ങൾ സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി. റെഡ്ഡിറ്റിലാണ് യുവതിയുടെ പരിവേദനം.

വ്യക്തിശുചിത്വത്തിന്റെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ലാത്ത ഒരു റൂം മേറ്റ് എനിക്കുണ്ട്. ഞങ്ങൾ നാല് മാസമായി ഒരുമിച്ച് താമസിക്കുന്നു. എന്നാൽ ഇനിയും അവളോടൊപ്പം തുടരാൻ എനിക്ക് കഴിയില്ല. യുവതി കുറിക്കുന്നു.

ഈ നാല് മാസത്തിനിടെ ഒരിക്കൽ പോലും അവൾ കുളിച്ചതായി എനിക്ക് അറിവില്ല. അവൾ എല്ലാ ദിവസവും അതിരാവിലെ രണ്ട് മണിക്കൂർ ഓടാൻ പോകാറുണ്ട്. അതിന് ശേഷമുള്ള ദുർഗന്ധമാണ് സഹിക്കാൻ പറ്റാത്തത്. പലപ്പോഴും എനിക്ക് ഓക്കാനം വന്നിട്ടുണ്ട്. യുവതി തുടരുന്നു.

പല ആവർത്തി പറഞ്ഞിട്ടും റൂം മേറ്റ് കുളിക്കാൻ കൂട്ടാക്കാത്തതോടെ, യുവതി വീട്ടുടമയോട് പരാതിപ്പെട്ടു. കുളിക്കാതിരിക്കുന്നത് ഒരു തരത്തിൽ മലിനീകരണമാണ്. അത് സ്വന്തം ആരോഗ്യം മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യവും അപകടത്തിലാക്കും എന്ന് വീട്ടുടമ ഉപദേശിച്ചിട്ടും അവൾ കുളിക്കാൻ കൂട്ടാക്കിയില്ല. ഒടുവിൽ അറ്റകൈ പ്രയോഗം എന്ന നിലയിൽ അവളെ പുറത്താക്കാൻ തന്നെ വീട്ടുടമ തീരുമാനിച്ചു. മുപ്പത് ദിവസത്തിനുള്ളിൽ വീടൊഴിഞ്ഞ് പോകണമെന്ന് ഉടമ അവൾക്ക് അന്ത്യശാസനം നൽകി.

എല്ലാവരും ചേർന്ന് തന്നെ വംശീയമായി അധിക്ഷേപിക്കുന്നു എന്ന പ്രചാരണമുയർത്തിയാണ് അവൾ ഞങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ, ദുർഗന്ധം കാരണം അവളോടൊപ്പം നിന്ന ലിബറൽ സുഹൃത്തുക്കളും അവളെ കൈയ്യൊഴിഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ അവൾ കുളിക്കാൻ തയ്യാറായിരിക്കുകയാണെന്നും യുവതി അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

റൂം മേറ്റ് കുളിക്കാൻ തയ്യാറായതോടെ പ്രശ്നം താത്കാലികമായി അവസാനിച്ചിരിക്കുകയാണ്. ഇനിയും അവൾ പഴയപടിയായാൽ വെറുതെ വിടില്ലെന്നും യുവതി പറയുന്നു.

Tags: disputeBATHING
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies