2024 ലോ​കസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ച് കൊള്ളൂ; ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ജെ.പി.നദ്ദയുടെ നിർദ്ദേശം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2024 ലോ​കസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ച് കൊള്ളൂ; ജനങ്ങളുടെ ആശങ്കകളും പ്രശ്നങ്ങളും പരിഹരിക്കണമെന്ന് ജെ.പി.നദ്ദയുടെ നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2022, 07:03 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി: 2024-ലെ ലോ​കസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നേതാക്കളോട് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് താഴേതട്ടിൽ തൊട്ട് പ്രവർത്തനം തുടങ്ങണം. ജനങ്ങളുമായി വൈകാരിക ബന്ധം സ്ഥാപിച്ച് വീടുകൾ തോറും ക്യാമ്പെയ്ൻ നടത്തണമെന്നും എല്ലാ സംസ്ഥാനങ്ങളിലെയും പാർട്ടി നേതാക്കൾക്കും ബിജെപി അദ്ധ്യക്ഷൻ നിർദ്ദേശം നൽകി.

‘എല്ലാ സംസ്ഥാന ഘടകങ്ങളും 2024-ലെ ലോ​കസഭാ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിക്കണം. പാർട്ടിയുടെ ആശയവും നയങ്ങളും ജനങ്ങളിലേയ്‌ക്ക് എത്തിക്കുന്നതിൽ ഒരു വിട്ടു വീഴ്ചയും പാടില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ അവരോടൊപ്പം നിന്ന് ചർച്ച ചെയ്ത് മനസ്സിലാക്കണം. അവരുടെ ആശങ്കളും പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കണം’ എന്ന് നദ്ദ പറഞ്ഞു. 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര, കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തനവും ബിജെപി ദേശീയ അദ്ധ്യക്ഷൻ വിളിച്ചു ചേർത്ത യോ​ഗത്തിൽ ചർച്ച ചെയ്തു.

2023-ലെ നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഗഹനമായ ചർച്ചകളാണ് യോ​ഗത്തിൽ നടന്നത്. ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തി, എല്ലാം വീടുകളിലും സന്ദർശനം നടത്തണമെന്നുമാണ് നേതാക്കൾക്ക് ദ്വിദിന യോഗത്തിൽ ജെ.പി.നദ്ദ നൽകിയ പ്രധാന നിർദ്ദേശം. രാജ്യത്തിന്റെ ആഗോള നേട്ടങ്ങളെ കുറിച്ചും ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷതയെപ്പറ്റിയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. മോദി സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ വഴി 60 കോടിയിലധികം ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നു എന്ന സത്യവും ജനങ്ങളിലേയ്‌ക്ക് എത്തിക്കണമെന്നും ജെ.പി.നദ്ദ പറഞ്ഞു.

Tags: BJPjp naddaBJP leaders
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies