ന്യൂഡൽഹി: ദേശീയ സായുധസേനാ പതാക ദിനത്തിൽ ധീരസൈനികരുടെയും വിമുക്തഭടന്മാരുടേയും ക്ഷേമത്തിനായി ധനശേഖരണത്തിന് ആഹ്വാനം. എല്ലാവർഷവും ഡിസംബർ 7നാണ് സായുധസേനാ പതാക ദിനം ആചരിക്കുന്നത്. 1949 മുതലാണ് ദിനാചരണം ആരംഭിച്ചത്. ആ വർഷം ആഗസ്റ്റ് 28നാണ് ആദ്യമായി ഒരു ഫണ്ട് ശേഖര സംവിധാനം പ്രതിരോധവകുപ്പ് നിയമിച്ച സമിതിയുടെ നേതൃത്വത്തിൽ നിലവിൽ വന്നത്. സായുധസേനാ വിഭാഗങ്ങളുടെ കരുത്തിനായി ജനപങ്കാളിത്തം ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.
1993 മുതൽ നിലവിലുണ്ടായിരുന്ന ബലിദാനി സൈനിക നിധി, കേന്ദ്രസൈനിക ബോർഡ് നിധി, വിമുക്തഭട ക്ഷേമനിധി എന്നിവയെല്ലാം പതാക നിധിയുമായി സംയോജിപ്പിച്ച് ഒരു നിധിയാക്കി മാറ്റുകയാണ് ചെയ്തത്.
ഈ രാജ്യത്തിന്റെ ഒറ്റപതാകയ്‌ക്ക് കീഴെ, ഹൃദയങ്ങളെ ഒന്നുചേർത്ത്, കൈകൾകോർത്ത് നീങ്ങാം. ദേശത്തിനായി ജീവിക്കുക എന്ന ഭാഗ്യമാണ് ഈ ജീവിതത്തെ നയിക്കുന്നത്. സ്വയം തിരഞ്ഞെടുത്ത പാതയാണിത്, ശത്രുവിനെ വധിക്കുന്നത് എന്റെ ജോലിയാണ്. എന്നീ നിരവധി വാചകങ്ങളാണ് സൈനികർക്ക് പിന്തുണയായി പതാക ദിനത്തിൽ സൈന്യം പ്രചരിപ്പിക്കുന്നത്.















