''ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ..''; ഗുജറാത്തിൽ കോൺഗ്രസിന് ഭാരത് 'ഛോഡോ' യാത്ര
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ..”; ഗുജറാത്തിൽ കോൺഗ്രസിന് ഭാരത് ‘ഛോഡോ’ യാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2022, 11:35 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപിയുടെ തുടർഭരണം സുനിശ്ചിതമാണെന്നുറപ്പിക്കുകയാണ് ലീഡ് നില. 152 സീറ്റുകളിൽ ലീഡ് ഉയർത്തി ഭരണകക്ഷിയായ ബിജെപിയുടെ തേരോട്ടം എക്‌സിറ്റ് പോൾ ഫലങ്ങളിലൂടെ പ്രവചിച്ചതാണെങ്കിലും കോൺഗ്രസിന്റെ കനത്ത പരാജയം പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് വേണം കരുതാൻ. സിറ്റിംഗ് സീറ്റുകളും കൈവിട്ടതോടെ നിലംപരിശായിരിക്കുകയാണ് രാജ്യം കണ്ട ഏറ്റവും വലിയ പാർട്ടികളിലൊന്നായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്.

ഭാരത് ജോഡോ യാത്രയും ഖാർഗെയുടെ വരവും ഒന്നും തന്നെ ഗുജറാത്തിലെ ഇലകളിൽ പോലും അനക്കം സൃഷ്ടിക്കാനായില്ലെന്നതാണ് കോൺഗ്രസിന്റെ പരിതാപകരമായ നില സൂചിപ്പിക്കുന്നത്‌. ഫലങ്ങൾ വന്നുകൊണ്ടിരിക്കുമ്പോഴും 20 സീറ്റുകൾ പോലും തികയ്‌ക്കാനാകാത്ത നിലയിൽ തികച്ചും നാണംകെട്ട പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ് കോൺഗ്രസ്.

സൗരാഷ്‌ട്ര, സൂറത്ത്, കച്ച് മേഖലകളിലെല്ലാം ‘കൈ’യൊടിഞ്ഞ നേതാക്കൾ നിലംപൊത്തുന്ന കാഴ്ചയാണ് ലീഡ് നിലകൾ വ്യക്തമാക്കുന്നത്. ഉണ്ടായിരുന്ന സീറ്റുകൾ ആംആദ്മിയും കൈയ്യടക്കിയതോടെ ഗുജറാത്തിൽ ഏഴിടത്ത് ലീഡ് നിലനിർത്തി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിക്കുകയാണ് എഎപി. മോർബിയിൽ ഉൾപ്പെടെ ബിജെപി മുന്നിലാണെന്ന് ലീഡ് നിലകൾ വ്യക്തമാക്കുന്നു.

ഗുജറാത്തിൽ ബിജെപി സർക്കാർ വീണ്ടും വിജയ വജ്രമണിയുമ്പോൾ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയുടെ പ്രശസ്തമായ പരാമർശമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 2019ൽ മാഹാരാഷ്‌ട്രയിലെ ലാത്തൂർ മേഖലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ പറഞ്ഞ വാക്കുകളായിരുന്നു ‘ഖതം ഗുഡ്‌ബൈ ടാറ്റ ഗയാ’. ഗുജറാത്തിൽ കൈപ്പത്തിക്ക് ഇപ്പോൾ സംഭവിക്കുന്നതും ഇതുതന്നെയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഗുജറാത്തിൽ നടത്തിയതെല്ലാം ചെറിയ ക്യാമ്പയിനുകളാണെന്നും സൈലന്റ് പ്രചാരണമായിരുന്നുവെന്നുമാണ് കോൺഗ്രസിന്റെ പരാജയത്തോട് വക്താവ് ഷമാ മുഹമ്മദ് പ്രതികരിച്ചത്. തോൽവി അംഗീകരിക്കുന്നുവെന്നും ബൂത്തുകളിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും ഷമാ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഗുജറാത്തിൽ 151 സീറ്റുകളിൽ ബിജെപിയും 18 സീറ്റുകളിൽ കോൺഗ്രസും ഏഴ് സീറ്റുകളിൽ ആംആദ്മിയുമെന്നതാണ് ലീഡ് നില.

Tags: CongressBJPAAPGujaRat2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies