ആലപ്പുഴ : മെഡിക്കൽ കോളേജിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലാണ് സംഭവം. ശുചിമുറിയിൽ രോഗിയെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. വള്ളികുന്നും സ്വദേശി ശിവരാജൻ (62) ആണ് മരിച്ചത്.
ഇന്ന് പുലർച്ചയോടെയാണ് സംഭവം. ആശുപത്രിയിലെ കാർഡിയോ വിഭാഗത്തിനു സമീപം ശുചി മുറിയിലാണ് പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.
Comments