കോഴിക്കോട്: അയൽവാസിയുടെ വെട്ടേറ്റ് മദ്രസ അദ്ധ്യാപകന് ഗുരുതരപരിക്ക്. കുന്ദമംഗലം പതിമംഗലം സ്വദേശിയായ അഷ്റഫ് സഖാഫിയ്ക്കാണ് വെട്ടേറ്റത്. ഇയാളുടെ അയൽവാസിയായ ഷമീർ വഴിയിൽ വച്ച് വെട്ടുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
കൊടുവാളുമായെത്തിയ ഷമീർ കുട്ടികളുൾപ്പെടെയുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അഷ്റഫ് പറയുന്നു. ഭയം കാരണം കുടുംബത്തിനൊപ്പം വീട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമാണുളളതെന്നും അഷ്റഫ് വെളിപ്പെടുത്തി.
പ്രതി ഷമീർ നേരത്തെയും അഷറഫിന് നേരം ആക്രമണം നടത്തിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇത് വരെ ഒളിവിൽ പോയ പ്രതിയെ പിടികൂടാനായിട്ടില്ല. ഷമീറിനെതിരെ നടപടിയെടുക്കാനായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
Comments