അവനവൻ കുഴിച്ച കുഴിയിൽ ? ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികൾ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അവനവൻ കുഴിച്ച കുഴിയിൽ ? ചൈനയെ പിടിവിടാതെ കൊറോണ; ഇന്നും ആയിരക്കണക്കിന് രോഗികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2022, 07:54 am IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ് : ലോകത്തെ പല രാജ്യങ്ങളിലും കൊറോണ ഭീതി ഒഴിയുമ്പോൾ ചൈനയെ മാത്രം പിടിവിടാതെ തുടരുകയാണ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇന്നും പകുതിയിലധികം കടകൾ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ. കർശനമായ കൊറോണ നിയന്ത്രണങ്ങൾ ഭരണകൂടം പിൻവലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകൾ വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ട്.

വുഹാനിലെ ലാബിൽ നിന്ന് കൊറോണ മഹാമാരി പടർന്നുപിടിച്ചത് മുതൽ പ്രതിരോധ കുത്തിവെയ്പ്പുകളോ മറ്റ് ചികിത്സകളോ നൽകാതെ ജനങ്ങളെ വീടുകളിൽ അടച്ചിടുന്ന നയമാണ് ചൈന നടപ്പിലാക്കുന്നത്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ച ഫലപ്രദമായ വാക്‌സിനുകൾ കുത്തിവെയ്‌ക്കാതെ സ്വയം നിർമ്മിച്ച വാക്‌സിനുകളാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നാണ് വിവരം. കേസുകൾ വർദ്ധിക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് ആളുകളെ പൂർണമായും നിയന്ത്രിക്കുകയായിരുന്നു ഇവരുടെ രീതി.

മൂന്ന് വർഷമായി രാജ്യത്ത് ഇത് തുടർന്നുവരികയാണ്. സീറോ കൊറോണ നയം ഉൾപ്പെടെ സർക്കാർ നടപ്പിലാക്കിയിരുന്നു. പക്ഷേ ഇതിലൂടെയൊന്നും കൊറോണ വ്യാപനം കുറയ്‌ക്കാനായില്ല.

ഇതോടെ ഭരണകൂടത്തിനെതിരെ ജനങ്ങളും തെരുവിലിറങ്ങി. ആളുകളെ അഴികൾക്കുള്ളിലാക്കുന്ന ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെയാണ് ഇവർ പ്രതിഷേധം നടത്തിയത്. മറ്റ് രാജ്യങ്ങളിലൊന്നും തന്നെ ഏർപ്പെടുത്താത്ത കർശനമായ നിയന്ത്രണങ്ങൾ തങ്ങൾക്കാവശ്യമില്ലെന്നും സുരക്ഷിതമായ ചികിത്സാ രീതികളാണ് സർക്കാർ ഒരുക്കേണ്ടത് എന്നും ജനങ്ങൾ ആവശ്യപ്പെട്ടു. വർഷങ്ങളായി കൊറോണ പ്രതിരോധം എന്ന പേരിൽ ചൈന നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ കൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് ജനങ്ങൾ തന്നെ തുറന്നടിച്ചു.

പ്രതിഷേധം കനത്തതോടെയാണ് ചൈനീസ് ഭരണകൂടം ഇത്തരം നിയന്ത്രണങ്ങൾ നിർത്തിലാക്കിയത്. പതിവ് പരിശോധനകൾ പോലും റദ്ദാക്കി.

നിയന്ത്രണങ്ങൾ പിൻവലിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും വീണ്ടും രാജ്യത്ത് രോഗവ്യാപനം രൂക്ഷമാവുകയാണെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്നു. രോഗബാധയെ തുടർന്ന് ആളുകൾ ഇന്നും ക്വാറന്റൈനിലാണ്. കടകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടാൻ ഇവർ നിർബന്ധിതരാകുന്നു. ഫലപ്രദമല്ലാത്ത ചികിത്സാ രീതികളാണ് ഇതിന് കാരണമെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്.

ചൈനയിൽ കൊറോണയുടെ മറ്റൊരു വകഭേദമായ ഒമിക്രോൺ പടർന്നുപിടിക്കുമെന്നും ഒരാളിൽ നിന്ന് 18 പേരിലേക്ക് വരെ ഇത് പകരാമെന്നും പ്രമുഖ ചൈനീസ് എപ്പിഡെമിയോളജിസ്റ്റായ സോങ് നാൻഷാൻ പറഞ്ഞു. പ്രമുഖ നഗരങ്ങളിൽ പതിനായിരക്കണക്കിന് ആളുകളാണ് ഇന്ന് രോഗബാധിതരായിരിക്കുന്നത്. ശനിയാഴ്ച ബെയ്ജിംഗിൽ 1,661 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

ബെയ്ജിംഗിലെ കടകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമാണ്. എന്നാൽ കൊറോണ ഭീതി കാരണം ഞായറാഴ്ച അധികം പേരും വീടുകളിൽ അടച്ചിരിക്കുകയായിരുന്നു. പ്രദേശത്ത് കുറച്ച് കടകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ബെയ്ജിംഗിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയായ ചായോങ്ങിലെ മാളുകൾ വിജനമായിരുന്നു,സലൂണുകളും റെസ്റ്റോറന്റുകളും ചില്ലറ വ്യാപാരികളുടെ കടകളുമെല്ലാം അടച്ചിട്ട അവസ്ഥയാണ്.

Tags: COVID-19china coronaചൈനXi Jin Ping
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies