കോട്ടയം : ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ അപകടത്തിൽ പെട്ടു. 9 പേർക്ക് പരിക്കേറ്റു. കോട്ടയം എരുമേലിയ്ക്ക് സമീപം കണമലയിൽ വച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കർണാടക സ്വദേശികളായ തീർത്ഥാടകരുടെ കാറും ദർശനത്തിന് പോയ തമിഴ്നാട് സ്വദേശികളായ തീർത്ഥാടകരുടെ ബസുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും ബസ്സിൽ ഉണ്ടായിരുന്ന ഏഴ് പേർക്കുമാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Comments