ടൊറന്റോ: കനേഡിയൻ പ്രവിശ്യയായ ആൽബെർട്ടയിലുണ്ടായ വെടിവെപ്പിൽ സിഖ് യുവാവ് കൊല്ലപ്പെട്ടു. ഈ മാസം രണ്ടാം തവണയാണ് രാജ്യത്ത് സിഖുകാർക്കെതിരെ ആക്രമണം ഉണ്ടാകുന്നത്.
24-കാരനായ സൻരാജ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ആൽബെർട്ടയിലെ എഡ്മോന്റോൺ സിറ്റിയിലാണ് ആക്രമണമുണ്ടായത്. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഡിസംബർ മൂന്നിന് ഒന്റാറിയോ പ്രവിശ്യയിൽ സിഖ് വനിത കൊല്ലപ്പെട്ടിരുന്നു. 21-കാരിയായ പവൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. നവംബറിൽ 18-കാരനായ ഇന്ത്യൻ വംശജനും ലക്ഷ്യംവെച്ചുള്ള കൊലപാതകത്തിന് ഇരയായി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഹൈസ്കൂൾ പാർക്കിംഗ് ലോട്ടിൽ വെച്ച് മെഹക്പ്രീത് സേതിയാണ് കൊല്ലപ്പെട്ടത്.
Comments