മോഷ്ടിക്കപ്പെട്ട ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തി; വിപണിയിൽ വില ഏഴ് കോടി രൂപ; ക്ഷേത്രത്തിൽ തിരിച്ചേൽപ്പിക്കുമെന്ന് പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോഷ്ടിക്കപ്പെട്ട ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തി; വിപണിയിൽ വില ഏഴ് കോടി രൂപ; ക്ഷേത്രത്തിൽ തിരിച്ചേൽപ്പിക്കുമെന്ന് പോലീസ്

Stolen idols worth crores found to be returned to temple

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 01:06 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വർഷങ്ങൾക്ക് മുമ്പ് മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങൾ കണ്ടെടുത്ത് തമിഴ്‌നാട് പോലീസ്. നഷ്ടപ്പെട്ട ക്ഷേത്രങ്ങളിൽ തന്നെ ഇവ തിരിച്ചേൽപ്പിക്കാനാണ് പോലീസ് തീരുമാനം. പത്ത് വർഷങ്ങൾക്ക് മുമ്പ് വിവിധ ക്ഷേത്രങ്ങളിൽ നിന്നായി മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ഏഴ് വിഗ്രഹങ്ങളിൽ മൂന്നെണ്ണം ഏത് ക്ഷേത്രത്തിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകാതെ ഇവ തിരികെ ഏൽപ്പിക്കുമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചു.

പുരാവസ്തുക്കൾ ശേഖരിച്ച് സൂക്ഷിക്കുന്ന ശോഭ ദുരൈരാജന്റെ വീട്ടിൽ നിന്നാണ് ഏഴ് കോടിയോളം വിലമതിക്കുന്ന ഏഴ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. 2008, 2015 വർഷങ്ങളിലായി അപർണ ആർട്ട് ഗ്യാലറി നടത്തുന്ന ദീനദയാലൻ എന്നയാളിൽ നിന്നാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്ന് ശോഭ പോലീസിനോട് പറഞ്ഞു.

കണ്ടെടുത്ത ഏഴ് വിഗ്രഹങ്ങൾ:

1. ആദി കേശവ പെരുമാൾ
2. ശ്രീ ദേവി
3. ഭൂദേവി
4. അസ്തിര ദേവർ
5. അമ്മൻ
6. വീര ഭദ്ര
7. മഹാദേവി

ഏഴ് വിഗ്രഹങ്ങളിൽ രണ്ടെണ്ണത്തിന് താഴെ ആദി കേശവ ക്ഷേത്രം, ഉലുന്ദൂർപേട്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഉലുന്ദൂർപേട്ടിലെ ക്ഷേത്രത്തിൽ നിന്നും 2011ൽ മൂന്ന് വിഗ്രഹങ്ങൾ മോഷണം പോയതായി അന്വേഷണൽ കണ്ടെത്തി. ആദി കേശവ പെരുമാൾ, ശ്രീ ദേവി, ഭൂദേവി എന്നീ വിഗ്രഹങ്ങളാണ് ഒരേ ക്ഷേത്രത്തിൽ നിന്നും നഷ്ടപ്പെട്ടത്. ഇവ മൂന്നിനും അന്താരാഷ്‌ട്ര വിപണിയിൽ അഞ്ച് കോടിയിലധികം രൂപ വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇവ വൈകാതെ തന്നെ ആദി കേശവ ക്ഷേത്രത്തിന് കൈമാറുന്നതാണ്.

ശേഷിക്കുന്ന നാല് വിഗ്രഹങ്ങൾ 2008ന് മുമ്പ് മോഷ്ടിക്കപ്പെട്ടതാണെന്നാണ് നിഗമനം. ഇവ ഏത് ക്ഷേത്രങ്ങളിലേതാണെന്ന് കണ്ടെത്താനായിട്ടില്ല. ഈ വിഗ്രഹങ്ങൾക്ക് ഏതാണ്ട് രണ്ട് കോടിയോളം രൂപ വിലമതിക്കുമെന്നും പോലീസ് അറിയിച്ചു. മോഷ്ടിക്കപ്പെട്ടത് ഏത് ക്ഷേത്രത്തിലേതാണെന്ന് കണ്ടെത്തി ഉടൻ തിരിച്ചേൽപ്പിക്കുമെന്ന് തമിഴ്നാട് പോലീസ് വ്യക്തമാക്കി.

Tags: Templeidols
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies