ഡെറാഡൂൺ : വിവാഹത്തലേന്ന് വധുവിന്റെ അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. മെഹന്ദി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോഴാണ് അച്ഛൻ കുഴഞ്ഞുവീണത്. ഉത്തരാഖണ്ഡിലെ അൽമോറയിലാണ് സംഭവം.
മെഹന്ദി ആഘോഷത്തിനിടെ ഭാഗമായി നൃത്തം ചെയ്ത അച്ഛൻ വേദിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ എല്ലാവരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് പോലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തു.
തുടർന്ന് അടുത്ത ദിവസം തന്നെ പെൺകുട്ടിയുടെ വിവാഹം നടന്നു. ലളിതമായ രീതിയിലാണ് വിവാഹം നടത്തിയത്.
ഉത്തരേന്ത്യയിൽ വിവാഹത്തിന്റെ തലേദിവസം നടത്തിവരുന്ന ചടങ്ങാണ് മെഹന്ദി. ഈ ദിവസം പാട്ടും നൃത്തവുമുൾപ്പെടെയുള്ള ആഘോഷ പരിപാടികൾ നടക്കും.
Comments