ഇങ്ങനെ സോപ്പിടല്ലേ മോനേ....; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇങ്ങനെ സോപ്പിടല്ലേ മോനേ….; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 07:05 pm IST
Facebook
Twitter
WhatsAppTelegram

ചെറുപയറ് പൊടിയും മഞ്ഞളുമൊക്കെയാണ് പണ്ട് കുളിക്കാനായി ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ആ സ്ഥാനം സോപ്പുകൾക്കും ബോഡിവാഷുകൾക്കുമാണ്. സോപ്പില്ലാത്ത കുളിയെ കുളിയായി കണക്കാൻ ഇന്ന് നമുക്ക് വിഷമമാണ്. സോപ്പ് ഉപയോഗിച്ച് കുളിച്ചെങ്കിൽ മാത്രമേ ശരീരം വൃത്തിയാകുകയുള്ളൂവെന്നും, സൗന്ദര്യം ലഭിക്കുകയുള്ളൂവെന്നുമാണ് നമ്മുടെ ചിന്ത. ഇതിന്റെ ഭാഗമായി വിപണിയിൽ ഇറങ്ങുന്ന എല്ലാ സോപ്പുകളും നാം മാറി മാറി പരീക്ഷിക്കുന്നു. എന്നാൽ ശ്രദ്ധയില്ലാതെ കുളിക്കാനായി സോപ്പുകൾ തിരഞ്ഞെടുക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾ ആകും സൃഷ്ടിക്കുക.

സോപ്പുകൾ മാറി മാറി പരീക്ഷിക്കാതെ ഒരു സോപ്പ് മാത്രം ഉപയോഗിക്കുന്നതാണ് ശരീരത്തിന് നല്ലത്. സോഡിയം സിലിക്കേറ്റ്, ആന്റി സെപ്ടിക്കുകൾ, സുഗന്ധദ്രവ്യങ്ങൾ, എണ്ണകൾ, ഗ്ലിസറിൻ എന്നിവയെല്ലാമാണ് സോപ്പുകളിലെ പ്രധാന ചേരുവകൾ. സോപ്പുകൾക്ക് അനുസരിച്ച് ഈ ചേരുവകൾ ഉപയോഗിക്കുന്നതിലും അതിന്റെ അളവിലും വ്യത്യാസം വന്നേക്കാം. അതിനാൽ സോപ്പുകൾ മാറി മാറി ഉപയോഗിക്കുന്നത് ചർമ്മത്തെ ദോഷമായി ബാധിച്ചേക്കാം. സോപ്പുകൾ മാറി മാറി ഉപയോഗിക്കുന്നത് സ്‌കിൻ ക്യാൻസറിന് വരെ കാരണമായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.

ചില സോപ്പുകൾ അലർജിയ്‌ക്ക് കാരണമാകും. ഇത്തരം സാഹചര്യത്തിൽ അലർജിയുണ്ടാക്കുന്ന സോപ്പുകളെ മാറ്റി നിർത്താം. അലർജിയുള്ളവർ ചർമ്മത്തിന് അനുയോജ്യമായ സോപ്പ് വേണം ഉപയോഗിക്കാൻ. ഇത്തരക്കാർ സോപ്പ് മാറ്റി മാറ്റി പരീക്ഷിക്കുന്നത് ചർമ്മത്തിന് വലിയ ദോഷം ചെയ്യും. അതിനാൽ ചർമ്മത്തിന് സുരക്ഷിതമായ സോപ്പ് മാത്രം ഉപയോഗിച്ച് കുളിച്ചാൽ മതി.

50 വയസ്സു കഴിഞ്ഞവർ സോപ്പ് ഉപയോഗിച്ചുള്ള കുളി കഴിവതും ഒഴിവാക്കുകയാണ് നല്ലത്. സോപ്പുകൾ പൊതുവെ ശരീരത്തെ വരണ്ടതാക്കുന്ന വസ്തുവാണ്. പ്രായമാകുമ്പോൾ ശരീരത്തിൽ വരൾച്ചയുണ്ടാകും. ഇതിനൊപ്പം സോപ്പ് കൂടി ചേരുമ്പോൾ കൂടുതൽ വരൾച്ച ഇരട്ടിയാകുന്നതിനും ചർമ്മം പൊട്ടുന്നതിനും കാരണമാകും. ഇത്തരക്കാർ ചെറുപയർ പോലുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കാം. അല്ലെങ്കിൽ ഡോക്ടറുടെ സഹായം തേടാം.

ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഭൂരിഭാഗം സോപ്പുകളിലും പിഎച്ച് മൂല്യം ഒൻപതിന് മുകളിലാണ്. പിഎച്ച് മൂല്യം 6-7 ഉള്ള സോപ്പുകൾ വേണം ഉപയോഗിക്കാൻ. അതിനാൽ ഇത്തരം സോപ്പുകൾ കണ്ടെത്തി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ട്രൈക്ലോസൻ അടങ്ങിയ സോപ്പുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഒട്ടും നല്ലതല്ല.

മുഖക്കുരുവുള്ളവർ സോപ്പ് മുഖത്ത് ഉപയോഗിക്കുന്നത് നല്ലതല്ല. പകരം ഫേസ് വാഷോ ഡോക്ടറുടെ നിർദ്ദേശ പ്രകാരമുള്ള സോപ്പോ മറ്റോ ഉപയോഗിക്കാം. സോപ്പ് നേരിട്ട് ശരീരത്തിൽ ഉരസരുത്. പകരം കൈകളിലാക്കി പതപ്പിച്ച ശേഷം ശരീരത്തിൽ ഉപയോഗിക്കാം.

Tags: SOAP
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies