മെസി ചരിതം; റെക്കോർഡുകൾ വാരിക്കൂട്ടി മിശിഹ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസി ചരിതം; റെക്കോർഡുകൾ വാരിക്കൂട്ടി മിശിഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 09:12 am IST
Facebook
Twitter
WhatsAppTelegram

ദോഹ: സെമിഫൈനലിൽ ക്രൊയേഷ്യക്കെതിരായ മിന്നും ജയത്തിന് പിന്നാലെ തന്റെ റെക്കോർഡ് ശേഖരത്തിലേക്ക് വീണ്ടും കുറെ പൊൻതൂവലുകൾ ചേർത്തിരിക്കുകയാണ് ലയണൽ മെസി. സെമിഫൈനൽ മത്സരം കൂടി അവസാനിച്ചതോടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡ് മെസി സ്വന്തം പേരിലാക്കി. 1966-ന് ശേഷം ഒരു ഫുട്ബോൾ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളിൽ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. കൂടാതെ ലോകകപ്പിൽ അർജൻറീനയ്‌ക്കായി ഏറ്റവുമധികം ഗോൾ നേടുന്ന താരമായി ലയണൽ മെസി മാറി. ക്രൊയേഷ്യയ്‌ക്കെതിരെ 34-ാം മിനിട്ടിൽ നേടിയ പെനാൽറ്റി ഗോളോടുകൂടി മെസിയുടെ ലോകകപ്പ് ഗോൾനേട്ടം 11ൽ എത്തി. 10 ഗോൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെയാണ് മെസി മറികടന്നത്.

ഏറ്റവുമധികം ലോകകപ്പ് മത്സരം കളിച്ച താരമെന്ന നേട്ടം ജർമ്മൻ ഇതിഹാസം ലോതർ മത്യാസിനൊപ്പം പങ്കിടാനും ലയണൽ മെസിക്ക് സാധിച്ചു. അഞ്ചാം ലോകകപ്പ് കളിക്കുന്ന മെസി ഫൈനലിൽ ഇറങ്ങുന്നതോടെ ഏറ്റവുമധികം ലോകകപ്പ് മത്സരമെന്ന നേട്ടം മെസിയുടെ പേരിലേക്ക് ചേർക്കപ്പെടും.
2022 ഖത്തർ ലോകകപ്പിലെ ടോപ് ഗോൾ സ്‌കോററായി മാറാനും മെസിയ്‌ക്ക് സാധിച്ചു. ഈ ലോകകപ്പിൽ നിലവിൽ ഏറ്റവുമധികം ഗോൾ നേടിയതും അസിസ്റ്റ് നൽകിയതും കൂടുതൽ ഷോട്ടുതീർത്തതും,കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചതും മെസിയാണ്. അടുത്ത കളിയിൽ ഒരു അസിസ്റ്റ് കൂടി മെസിയ്‌ക്ക് ലഭിച്ചാൽ ലോകകപ്പിൽ ഡീഗോ മറഡോണയുടെ പേരിലുള്ള എട്ട് അസിസ്റ്റുകളിലെത്താൻ സാധിക്കും.

ഫൈനലിലും പെനാൽറ്റിയിലൂടെ ഗോൾ നേടിയാൽ മെസിയ്‌ക്ക് പുതിയ റെക്കോഡ് സ്വന്തമാക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം ഗോളുകൾ പെനാൽറ്റിയിലൂടെ നേടുന്ന താരമെന്ന റെക്കോഡാണ് മിശിഹയെ കാത്തിരിക്കുന്നത്. 1966ൽ പോർച്ചുഗലിന്റെ യൂസേബിയോയും 1978-ൽ നെതർലൻഡ്സിന്റെ റെൻസെൻബ്രിങ്കുമാണ് ഈ റെക്കോഡ് നേരത്തേ സ്വന്തമാക്കിയവർ.

സെമിഫൈനലിലെ ഗോൾ നേട്ടത്തോടെ ഈ ലോകകപ്പിലെ സുവർണ പാദുകത്തിനായുള്ള പോരാട്ടത്തിൽ മെസി ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയ്‌ക്കൊപ്പമെത്തി. ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്‌കാരമായ ഗോൾഡൻ ബോൾ നേടാനുള്ള മത്സരത്തിലും മെസി ഏറെ മുന്നിലാണ്.

Tags: messilionel messi
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies