തിരുവനന്തപുരം : അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത്. പോലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്റെ ബാക്കി തുക ഡിജിപി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെയാണ് ഇങ്ങനെ ചെയ്തത്.
നിരന്തരമായി അനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ വിമർശിച്ചത്. അനുമതിയില്ലാത്ത ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണെന്നും ആഭ്യന്തര വകുപ്പ് ശാസിച്ചു.
Comments