തൃശൂർ : പിഞ്ചു കുഞ്ഞുങ്ങളുമായി കിണറ്റിൽ ചാടിയ യുവാവ് മരിച്ചു. തൃശൂർ മൂന്ന്പീടിക ബീച്ച് കോപ്പറേറ്റീവ് റോഡ് പരിസരത്ത് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. കുട്ടികളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്തി.
രാവിലെ അഞ്ചരയോടെയാണ് സംഭവം. രണ്ടര വയസ്സും നാലര വയസ്സും പ്രായമുള്ള കുട്ടികളെയെടുത്താണ് യുവാവ് കിണറ്റിൽ ചാടിയത്. ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പോലീസും ഫയർ ഫോഴ്സുമെത്തി ഷിഹാബിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല.
ചെന്ത്രാപ്പിന്നി പതിനേഴാം കല്ലിൽ ടൈൽസ് കട നടത്തുന്നയാളാണ് ഷിഹാബ്.
Comments