ചെന്നൈ: ദിവ്യാംഗനനായ ആരാധകനെ കൈയ്യിലെടുത്ത് തമിഴ് നടൻ വിജയ്. തന്റെ പ്രിയപ്പെട്ട നടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹിച്ചെത്തിയ ആരാധകനെയാണ് താരം കൈകളിലെടുത്ത് ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്. വിജയ് മക്കൾ ഇയക്കം (വിഎംഐ) നേതാവ് ബസ്സി ആനന്ദ് ആണ് ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറി.
വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. നേരത്തെ, ഇത്തരം ചടങ്ങ് സംഘടിപ്പിച്ചിരുന്നുവെങ്കിലും കഴിഞ്ഞ അഞ്ച് വർഷമായി ഉണ്ടായിരുന്നില്ല. ഇത്തവണ തന്റെ പുതിയ ചിത്രമായ വാരിസ് പുതുവർഷത്തിൽ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്.
നാമക്കൽ, അരിയല്ലൂർ, സേലം, കാഞ്ചീപുരം ജില്ലകളിൽനിന്നുള്ള ആരാധകരുമായാണ് വിജയ് കൂടിക്കാഴ്ച നടത്തിയത്. വിജയ് മക്കൾ ഇയക്കത്തിൽ അംഗങ്ങളായവർക്കാണ് അവസരം നൽകിയത്.















