ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് അപൂർവ്വയിനം ജീവികളെ പിടികൂടി. മൂന്ന് മാർമോസെറ്റ് കുരങ്ങ്, എട്ട് പറക്കും അണ്ണാൻ, മൂന്ന് ടെഗു പല്ലികൾ എന്നിവയാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നെത്തിയ തമിഴ്നാട് സ്വദേശിയിൽ നിന്നാണ് ജീവികളെ പിടികൂടിയത്.
ലഗേജ് പരിശോധിക്കുന്നതിനിടയിലാണ് വന്യജീവികളെ കസ്റ്റംസ് കണ്ടെടുത്തത്. 1972-ലെ വന്യജീവി നിയമപ്രകാരം കസ്റ്റംസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവയെ കൈമാറ്റം ചെയ്യാനോ അനധികൃതമായി കൊണ്ടുപോകാനോ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കേയാണ് ഇയാൾ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്.
Comments