തിരുവനന്തപുരം: കുതിച്ചു കയറ്റത്തിന് പിന്നാലെ താഴ്ന്ന് സ്വർണ വില. സംസ്ഥാനത്ത് ഇന്ന് പവന് 160 രൂപ കുറഞ്ഞു. നിലവിൽ പവന് 39,760 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് ഇന്ന് 20 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. ഇതോടെ സ്വർണം ഗ്രാമിന് 4970 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം പവന് ഇന്ന് 10 രൂപ കുറഞ്ഞു. 4115 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില.
തുടർച്ചയായ രണ്ടാം തവണയാണ് സംസ്ഥാനത്ത് സ്വർണവില കുറയുന്നത്. ഇന്നലെ പവന് 40 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച സ്വർണം പവന് 40,240 രൂപയായിരുന്നു. ഈ വർഷത്തെ തന്നെ ഉയർന്ന നിരക്കാണ് ഇത്. ഇതിന് ശേഷമാണ് തുടർച്ചയായ രണ്ട് ദിവസം സ്വർണ വിലയിൽ ഇടിവുണ്ടാകുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയ്ക്ക് ഒരു രൂപ കുറഞ്ഞ് 73 രൂപയായി. 90 രൂപയാണ് ഒരു ഗ്രാം ഹോൾമാർക്ക് വെള്ളിയുടെ വില.
Comments