കൊച്ചി; പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രം ‘ മാളികപ്പുറത്തിന്റെ വീഡിയോ സോങ്ങ് റിലീസ് തിയതി പ്രഖ്യാപിച്ചു. നാളെ വൈകുന്നേരം 5 മണിക്കാണ് വീഡിയോ സോങ്ങിന്റെ റിലീസ് എന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. നേരത്തെ മമ്മൂട്ടിയുടെ ശബ്ദത്തിന്റെ അകമ്പടിയോടെ മാളികപ്പുറത്തിന്റെ ചരിത്രം പറയുന്ന വീഡിയോയ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് മാളികപ്പുറം സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയത്.ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ട്രെയ്ലർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി മാറികഴിഞ്ഞിരുന്നു. യൂട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതാണിപ്പോൾ ട്രെയ്‌ലർ.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം-പശ്ചാത്തല സംഗീതം രഞ്ജിൻ രാജുമാണ്.ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.















