അതേ.. ഈ നിമിഷത്തിനായിരുന്നു ലോകം കാത്തിരുന്നത്. കേവലം അർജന്റീനയെന്ന ഫുട്ബോൾ ടീമിന്റെ ആരാധകർ മാത്രമല്ല, കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ഭൂരിഭാഗം മനുഷ്യരുടെയും മനസ് അർജന്റീനയ്‌ക്കൊപ്പമായിരുന്നു. അതിന് കാരണം ആ മനുഷ്യൻ തന്നെയാണ്. ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും ഹൃദയം കീഴടക്കിയ ലയണൽ മെസ്സിയെന്ന അവതാരം. ഒടുവിൽ ദൈവപുത്രൻ ലോകകിരീടത്തിൽ മുത്തമിടുന്ന മുഹൂർത്തം വന്നെത്തിയപ്പോൾ ഈറനണിഞ്ഞ കണ്ണുകളോടെയല്ലാതെ ആ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ആരാധകർക്ക് കഴിയുമായിരുന്നില്ല.. നാളുകളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞുപൈതലിനെ ആദ്യമായ് കൈകളിലെടുത്ത് താലോലിക്കുന്നതു പോലെയായിരുന്നു മിശിഹ ലോകകപ്പ് ഏറ്റുവാങ്ങിയത്. 36 വർഷം നീണ്ട അർജന്റീനയുടെ സ്വപ്നം ഖത്തറിലെ മണ്ണിൽ യാഥാർത്ഥ്യമായി. മനോഹരമായ ആ നിമിഷത്തിന് ശേഷം മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ്..
https://twitter.com/i/status/1604545412291256320
”ലോക ചാമ്പ്യൻമാർ..! ഒരുപാട് തവണ സ്വപ്‌നം കണ്ടതാണിത്. അതിനായി ഒരുപാട് ആഗ്രഹിച്ചു. ഇപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഞങ്ങളിൽ വിശ്വാസമർപ്പിച്ച ഓരോരുത്തർക്കും പിന്തുണ നൽകിയ എല്ലാവർക്കും എന്റെ കുടുംബത്തിനും ഹൃദയം നിറഞ്ഞ നന്ദി. ഞങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചു. ഒന്നിച്ചുനിന്നാൽ നേടിയെടുക്കുമെന്ന് ഞങ്ങൾ കാണിച്ചുതന്നു. ഈ നേട്ടം ഈ ടീമിന് അർഹതപ്പെട്ടതാണ്. ടീമിലെ ഓരോ വ്യക്തികളേക്കാൾ ആ കൂട്ടായ്മയുടെ വിജയമാണിത്. ഓരോ അർജന്റീനക്കാരുടെയും സ്വപ്‌നത്തിനായി എല്ലാവരും ഒന്നിച്ച് പോരാടി. ഞങ്ങളത് നേടി.. വൈകാതെ നിങ്ങളെ (Argentines) നേരിൽ കാണും.. ” ഇതായിരുന്നു മെസ്സിയുടെ വാക്കുകൾ..
The moment when a dream becomes reality 🏆#FIFAWorldCup | #Qatar2022
— FIFA World Cup (@FIFAWorldCup) December 18, 2022
35-കാരനായ ലയണൽ മെസ്സി ഫൈനൽ മത്സരത്തിൽ രണ്ട് ഗോളുകളായിരുന്നു നേടിയത്. ഇനിയും രാജ്യത്തിന് വേണ്ടി ജേഴ്‌സിയണിയുമെന്നാണ് കിരീട നേട്ടത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കുന്നത്..















