ന്യൂഡൽഹി : ഫ്രാൻസിനെ തോൽപ്പിച്ച് ഇന്നലെ അർജന്റീന കപ്പുയർത്തിയപ്പോൾ അതു ആഘോഷമാക്കിയത് ലോകമൊട്ടാകെയാണ് . ദൈവപുത്രനായി മെസ്സിയെ വാഴ്ത്തി നിരവധി മീമുകളും പുറത്തിറങ്ങി .
മെസ്സി സ്വർണ്ണക്കപ്പിൽ മുത്തമിടുന്നതിന്റെയും , അർജന്റീനയുടെ മുകളിൽ ദൈവപുത്രനായി മെസ്സി അവതരിക്കുന്നതിന്റെയുമൊക്കെ മീമുകളുണ്ട് . എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായത് അടുത്തിടെ പുറത്തിറങ്ങിയ കാന്താരയുമായി ബന്ധപ്പെട്ടതാണ് .
മെസ്സി ഖത്തറിലെ ലുസെയ്ൽ സ്റ്റേഡിയത്തിലെ മൈതാനത്ത് കിടക്കുന്നതും , തലയ്ക്ക് മുകളിൽ വരാഹരൂപമായി മറഡോണ വരുന്നതുമാണ് മീം . ഒട്ടേറെ പേരാണ് ഈ ദൃശ്യം പങ്ക് വച്ചിരിക്കുന്നത് .
ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം കിരീടനേട്ടമാണിത്. ഇതിനു മുൻപുള്ള കിരീടങ്ങൾ 1978ൽ സ്വന്തം നാട്ടിലും 1986ൽ മെക്സിക്കോയിലും. ഖത്തറിലെ കിരീടവിജയത്തോടെ അർജന്റീനയ്ക്ക് സമ്മാനത്തുകയായി 347 കോടി രൂപ ലഭിക്കും. നാലു വർഷം മുൻപ് മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ വച്ച് ലഭിച്ച ട്രോഫി വീണ്ടും അർജന്റീനയ്ക്ക് കൈമാറി
Comments