ബംഗളൂരു: നാലാം ക്ലാസ് വിദ്യാർത്ഥി അദ്ധ്യാപകന്റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. കർണാടകയിലെ ഗഡാഗ് ജില്ലയിലെ ഹാഡ്ലിൻ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ എട്ട് വയസുകാരൻ ഭരത് ബർക്കറാണ് മരിച്ചത്. സംഭവത്തിൽ അദ്ധ്യാപകനായ മുത്തപ്പയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
പാഠം പഠിക്കാതെ ക്ലാസ്സിലെത്തിയതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അദ്ധ്യാപകൻ ഇത്തരത്തിൽ ചെയ്തതെന്ന് ക്ലാസിലെ മറ്റ് കുട്ടികൾ പറഞ്ഞു. കുട്ടിയെ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച് സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടി മരിച്ചതിന് പിന്നാലെ അദ്ധ്യാപകൻ ഒളിവിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments