'ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം'; മെസിയുടെ കൈകളിലേറി വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ- Argentina Reaches Home with FIFA World Cup
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം’; മെസിയുടെ കൈകളിലേറി വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ- Argentina Reaches Home with FIFA World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 11:58 am IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്സ്: ലോക കിരീടവുമായി അർജന്റീന ഫുട്ബോൾ ടീം ജന്മനാട്ടിലെത്തി. പ്രാദേശിക സമയം പുലർച്ചെ രണ്ട് മുപ്പതിനാണ് പ്രത്യേക വിമാനത്തിൽ ടീം ജന്മനാട്ടിൽ ഇറങ്ങിയത്. വിമാനത്താവളത്തിൽ സർക്കാർ പ്രതിനിധികളും ആരാധകരും മാദ്ധ്യമ പ്രവർത്തകരും ചേർന്ന് ആവേശകരമായ സ്വീകരണമാണ് സ്വപ്ന നേട്ടം സ്വന്തമാക്കിയ മെസിപ്പടക്ക് ഒരുക്കിയത്.

ഫുട്ബോൾ ദൈവം എന്ന വിശേഷണമുള്ള ഡീഗോ മറഡോണയുടെ കൈകളിലേറി 1986ൽ അർജന്റീനയിൽ എത്തിയ ലോകകപ്പ്, മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ദൈവപുത്രന്റെ കൈകളിലേറി വീണ്ടും നാട്ടിലെത്തിയതിന്റെ ആവേശത്തിലാണ് അർജന്റീനിയൻ ജനത. ഒരു ടീം, ഒരു രാജ്യം, ഒരു സ്വപ്നം എന്ന് സ്പാനിഷ് ഭാഷയിൽ രേഖപ്പെടുത്തിയിരുന്ന വിമാനത്തിലാണ് മെസിയും സംഘവും അർജന്റീനയുടെ മണ്ണിൽ കാലുകുത്തിയത്.

ലോകകിരീടവുമായി അർജന്റീന ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്സിനെ വലം വെക്കും. നീലപ്പതാകകൾ വീശിയും നീലക്കുപ്പായങ്ങൾ ധരിച്ചും, ലോകകിരീടം നേടിയ സ്വന്തം ടീമിനെ ഒരുനോക്ക് കാണാൻ തെരുവിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയിരിക്കുന്നത്.

ഫുട്ബോൾ ആവേശം അതിന്റെ മൂർദ്ധന്യത്തിലെത്തിയ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ 4-2ന് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടം നേടിയത്. നിശ്ചിത സമയത്ത് 2-2 എന്ന സ്കോറിലും അധിക സമയത്ത് 3-3 എന്ന സ്കോറിലും തുല്യത പാലിച്ച ശേഷമായിരുന്നു ഇരു ടീമുകളും ഷൂട്ടൗട്ടിലേക്ക് കടന്നത്.

Tags: argentinalionel messiFIFA 2022
Share
Tweet
SendShare

More News from this section

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies