വിവാഹം മറയാക്കി മതപരിവർത്തനം നടത്തിയാൽ ഇനി ജയിലിൽ; 10 വർഷം തടവ് ഉൾപ്പെടെ ശിക്ഷ; നിയമവുമായി ഹരിയാന സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹം മറയാക്കി മതപരിവർത്തനം നടത്തിയാൽ ഇനി ജയിലിൽ; 10 വർഷം തടവ് ഉൾപ്പെടെ ശിക്ഷ; നിയമവുമായി ഹരിയാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 05:39 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: വിവാഹത്തിന്റെ മറവിൽ മതപരിവർത്തനം നടത്തുന്നതിനെതിരെ നിയമവുമായി ഹരിയാന സർക്കാർ. വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമത്തിൽ ഗവർണർ ഒപ്പുവെച്ചു. കുറ്റക്കാർക്ക് 10 വർഷം തടവ് ശിക്ഷയുൾപ്പെടെ നൽകുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുള്ളത്.

അടുത്തിടെ വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്ന  സംഭവങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമംകൊണ്ട് ഇതിന് തടയിടാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ ബില്ല് കൊണ്ടുവരികയായിരുന്നു. നിയമസഭയിൽ ബില്ല് പാസായതോടെ ഗവർണറുടെ അനുമതിയ്‌ക്കായിവിട്ടു. ചൊവ്വാഴ്ചയാണ് ഗവർണർ ബില്ലിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും. കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്ത് നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട 127 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷത്തിൽ കുറയാത്ത തുക പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
ഇതിന് പുറമേ മതം മറച്ചുവെച്ച് വിവാഹം കഴിച്ചാൽ 3 മുതൽ 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കും. മൂന്ന് ലക്ഷം രൂപയിൽ കുറയാത്ത തുക പിഴയായും കുറ്റക്കാരിൽ നിന്നും ഈടാക്കും. നിരവധി പേരെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നവർക്ക് 10 വർഷം തടവ് ശിക്ഷയാണ് ലഭിക്കുക. കബളിക്കപ്പെട്ട് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവർക്ക് കോടതിയെ സമീപിച്ച് കുറ്റക്കാരിൽ നിന്നും ജീവനാംശമുൾപ്പെടെ ഈടാക്കാനും നിയമം അനുവദിക്കുന്നുണ്ട്. പ്രതിയുടെ സാമ്പത്തിക സാഹചര്യവും മറ്റും പരിഗണിച്ചുകൊണ്ടാകും ജീവനാംശമുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കുക.

Tags: Hariyanaforcible conversion
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies