ഭുവനേശ്വർ: രോഗിയുമായി ആശുപത്രിയിലേയ്‌ക്ക് പോകും വഴി മദ്യപിച്ച് ആംബുലൻസ് ഡ്രൈവർ. വഴിയിൽ വച്ച് ആംബുലൻസ് നിർത്തിയ ശേഷം രോഗിയുമൊത്താണ് ഡ്രൈവർ മദ്യപിച്ചത്. ഒഡിഷയിലെ തിർതോലിലാണ് സംഭവം. കാലിന് പരിക്കേറ്റ രോഗിയുമായി ആശുപത്രയിലേയ്‌ക്ക് പോകുംവഴിയാണ് മദ്യപാനം.
ഡ്രൈവറും രോഗിയും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആംബുലൻസ് നിർത്തി റോഡരികിൽ നിന്നു കൊണ്ട് ഡ്രൈവർ രോഗിക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും ചേർന്ന് മദ്യപിക്കുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിലെ സ്‌ട്രെച്ചറിൽ കിടന്നുകൊണ്ടാണ് രോഗിയുടെ മദ്യപാനം. ഇരുവരും രണ്ടു പെഗ്ഗ് വീതമാണ് കഴിച്ചത്.
In a shocking incident that took place in #Odisha #india ,a video of an ambulance driver drinking with a patient while on their way to hospital. In the video, the ambulance driver can be seen drinking and even sharing the drink with a patient. pic.twitter.com/gNJ07tECV6
— ℂ𝕙𝕖 𝔾𝕦𝕖𝕧𝕒𝕣𝕒 ★ (@cheguwera) December 20, 2022
സംഭവം വിവാദമായതോടെ, രോഗി ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. സ്ത്രീയും പ്രായപൂർത്തിയാകാത്ത കുട്ടിയും ഇവർക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. സ്വകാര്യ ആംബുലൻസിലായതിനാൽ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് ജഗത്സിംഗ്പൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ക്ഷത്രഭസി ദാഷ് പറഞ്ഞു. ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസും ആർടിഒയുമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.















