നമ്മുടെ നിരീക്ഷണപാടവവും മനസിന്റെ ഏകാഗ്രതയും വർധിപ്പിക്കാൻ സഹായിക്കുന്ന പസിലുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. ഉണ്ടെന്ന് തോന്നുന്ന പലതും യഥാർത്ഥത്തിൽ ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉള്ള സംഗതി നമ്മൾ ഒറ്റനോട്ടത്തിൽ കാണണമെന്നുമില്ല. അതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളുടെ പ്രത്യേകത.
അത്തരത്തിലൊരു കാർട്ടൂൺ ചിത്രമാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് വൈറലാകുന്നത്. ഒരു മുറിയിൽ സാധനങ്ങളെല്ലാം തട്ടി മറിച്ചിട്ടിരിക്കുന്ന ഒരു പൂച്ചയെ ചിത്രത്തിൽ കാണാം. ആ മുറി അലങ്കോലമാക്കിയ പൂച്ചയെ ആദ്യ നോട്ടത്തിൽ തന്നെ കാണാനും കഴിയും. എന്നാൽ ഈ കാർട്ടൂൺ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മത്സ്യത്തെ കണ്ടുപിടിക്കണമെന്നതാണ് ടാസ്ക്. 15 സെക്കൻഡ് സമയമാണ് ടാസ്ക് പൂർത്തിയാക്കാൻ നൽകുന്നത്.
ഭൂരിഭാഗമാളുകൾക്കും ചിത്രത്തിൽ മീൻ ഇരിക്കുന്നത് എവിടെയാണെന്ന് കണ്ടെത്താൻ കഴിയില്ലെന്നതാണ് വസ്തുത. കാരണം മറഞ്ഞുകിടക്കുന്ന ഒരു കുടത്തിന് പുറത്ത് വരച്ചു ചേർത്ത രൂപത്തിലാണ് മത്സ്യമുള്ളത്. കുടത്തിന് പുറത്ത് വരച്ചുചേർത്തിട്ടുള്ള മറ്റ് ചിത്രങ്ങളുടെ പ്രത്യേകതയാൽ മീനിനെ ഒറ്റനോട്ടത്തിൽ കണ്ടെത്താനാകില്ല. അതുകൊണ്ടാണ് മത്സ്യത്തെ കണ്ടെത്താൻ കഴിയാതെ ഭൂരിഭാഗമാളുകളും പരാജയപ്പെടുന്നത്.
കാർട്ടൂണിലെ മറഞ്ഞിരിക്കുന്ന മത്സ്യത്തെ കാണാം..
Comments