മണിപ്ലാന്റ് ; പണം കായ്ക്കുന്ന ചെടിയോ? ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മണിപ്ലാന്റ് ; പണം കായ്‌ക്കുന്ന ചെടിയോ? ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 10:23 pm IST
FacebookTwitterWhatsAppTelegram

ഇന്ന് വീടിന് പുറത്ത് മാത്രമല്ല,വീടിനകത്തും പലവർണങ്ങളിലുള്ള ചട്ടികളിൽ ചെടികൾ വളർന്ന് നമ്മളിൽ സന്തോഷം നിറയ്‌ക്കുകയാണ്. അക്കൂട്ടത്തിൽ വലിയ സ്വീകാര്യതയുള്ള ചെടിയാണ് മണിപ്ലാന്റ്. അരേഷ്യയ കുടുംബത്തിൽ ഉൾപ്പെട്ട പുഷ്പിക്കുന്ന ഒരു വള്ളിച്ചെടിയാണ് മണിപ്ലാന്റ്. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, ഹണ്ടേർസ് റോബ് തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഈ സസ്യം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ മണി പ്ലാന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

വീടിനെ ഭംഗിയാക്കുന്നതിനോടൊപ്പം പല വിശ്വാസങ്ങളും ചെടികളെ സ്വീകരണമുറിയിലേക്ക് എത്തിച്ചതിന് പിന്നിലുണ്ട്. വീട്ടിലേക്ക് പണം ഒഴുകുന്നതിന് മണി പ്ലാന്റ് സഹായിക്കുമെന്ന വിശ്വാസത്താലാണ് പച്ചയും വെള്ളയും ഇടകലർന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള ഇലകളുള്ള ചെടിക്ക് ‘മണി പ്ലാന്റ്’ എന്ന പേര് വരാൻ തന്നെ കാരണമത്രേ.

വീട്ടിൽ ശുദ്ധവായുവും പോസിറ്റീവ് എനർജിയും വർദ്ധിപ്പിക്കാൻ മാത്രമല്ല പണം നിറയ്‌ക്കാനും മണിപ്ലാന്റിന് കഴിയും എന്ന വിശ്വാസമാണ് മറ്റ് ചെടികളേക്കാൾ ഇതിന് ഇത്ര സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് സാരം. ഫെങ്ഷൂയി വിശ്വാസപ്രകാരമാണ് മണിപ്ലാന്റ് മണി കൊണ്ടുവരുന്ന ചെടിയായത്. ഇത് കമ്പ്യൂട്ടറിന്റെയോ ടെലിവിഷന്റെയോ സമീപത്ത് വെക്കണം. മണിപ്ലാന്റ് ഉണ്ടെങ്കിൽ ആ വീട്ടിലുള്ളവർക്ക് ഉത്ക്കണ്ഠയും സമ്മർദ്ദവും കുറയുമെന്നും സുഖനിദ്ര ലഭിക്കുമെന്നും ഫെങ്ഷൂയി വിദഗ്ധർ പറയുന്നു.

മണി പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് മണി പ്ലാന്റ് നടരുതെന്നാണ് ഫെങ്ഷൂയി വിശ്വാസം. ഈ ദിശയിൽ ചെടി വെച്ചാൽ സാമ്പത്തിക നഷ്ടം, കുടുംബാംഗങ്ങളുടെ ആരോഗ്യ നഷ്ടം എന്നിവ സംഭവിക്കും. എന്നാൽ, തെക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്റ് വെച്ചാൽ കുടുംബത്തിൽ ആരോഗ്യവും സാമ്പത്തിക ഉയർച്ചയും ഉണ്ടാകുമത്രേ. ഉണങ്ങിയ മണി പ്ലാന്റ് ഒരിക്കലും വീടിനുള്ളിൽ സൂക്ഷിക്കരുത്. സാമ്പത്തിക നഷ്ടവും ആരോഗ്യക്കുറവും ഇത് മൂലം ഉണ്ടാകുമെന്നും തെക്ക് കിഴക്ക് ദിശയിൽ മണി പ്ലാന്റ് വെച്ചാൽ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ നിരന്തരം വഴക്കുണ്ടാകുമെന്നുമാണ് വിശ്വാസം.

വീട്ടിനുള്ളിലാണ് മണി പ്ലാന്റ് മികച്ച രീതിയിൽ വളർത്തേണ്ടത്. സൂര്യപ്രകാശം നേരിട്ട് സസ്യത്തിൽ പതിക്കാൻ പാടില്ലെന്നുള്ളതാണ് വിശ്വാസം. മറ്റൊന്ന് മണിപ്ലാന്റിന്റെ ഇലകൾ ആരോഗ്യത്തോടെ നിലനിൽക്കുന്നുണ്ടെന്നും ഉണങ്ങിപ്പോകുന്നില്ലെന്നും ഉറപ്പാക്കുക. ചെടിയെ തറയിൽ മുട്ടാൻ അനുവദിക്കരുത്. ഉണങ്ങുന്നുണ്ടെങ്കിൽ അതിന്റെ കൊമ്പുകൾ, ഇലകൾ എന്നിവ വെട്ടിമാറ്റുകയോ മുറിക്കുകയോ ചെയ്യാം. മണി പ്ലാന്റ് പച്ച പാത്രത്തിലോ നീല നിറത്തിലുള്ള കുപ്പിയിലോ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ സമ്പത്ത് ആകർഷിക്കാൻ കഴിയുമത്രേ. ചുവന്ന പാത്രത്തിൽ വളർത്തുന്നത് സമ്പത്ത് നഷ്ടപ്പെടുന്നതിന് കാരണമാകും. മണി പ്ലാന്റ് വാങ്ങുമ്പോൾ അതിന്റെ ഇലകൾ ഹൃദയത്തിന്റെ ആകൃതിയിലാണെന്ന് ഉറപ്പാക്കുക. ഇത് സമ്പത്തും സമൃദ്ധിയും ആകർഷിക്കുകയും ആരോഗ്യകരമായ ബന്ധങ്ങൾ വളർത്തുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.

Tags: plantmoney plant
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies