ശ്രീലങ്ക കരകയറാൻ പാടുപെടും ; ചൈന മുതൽമുടക്കിയത് ലങ്കൻ ജനത എത്രജന്മം കൊടുത്താലും വീട്ടാനാകാത്തത്ര കടം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ശ്രീലങ്ക കരകയറാൻ പാടുപെടും ; ചൈന മുതൽമുടക്കിയത് ലങ്കൻ ജനത എത്രജന്മം കൊടുത്താലും വീട്ടാനാകാത്തത്ര കടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 07:31 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ഒരു രാജ്യത്തെ സഹായിച്ച് എങ്ങിനെ മുടിപ്പിക്കാമെന്ന് ചൈനയെ കണ്ടു പഠിക്കണമെന്ന് വിദഗ്ധർ. ശ്രീലങ്കയുടെ സാമ്പത്തിക-വാണിജ്യ തകർച്ചയെ അതിഭീകര മെന്നാണ് സാമ്പത്തിക-വാണിജ്യ-വിദേശകാര്യ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ചൈന ശ്രീലങ്കയിൽ പണിതുകൂട്ടിയതും മുതൽമുടക്കിയതും അത്രകണ്ട് ഭീകരമായ നിർമ്മിതികളും തുകയുമാണെന്നാണ് വിലയിരുത്തൽ. സ്വന്തം ജനതയ്‌ക്ക ഭക്ഷണവും ഇന്ധനവും എത്തിക്കാനാകാത്ത ഭരണകൂടം വിദേശകടം എങ്ങിനെ വീട്ടുമെന്നാണ് വിദഗ്ധർ ചോദിക്കുന്നത്.

നിലവിൽ ചൈന നിർമ്മാണം ആരംഭിച്ച് പാതിവഴിയാക്കിയിട്ടിരിക്കുന്ന ഹംബന്തോട്ടയും -കൊളംബോ പോർട്ട് സിറ്റിയും-മാത്താല വിമാനത്താവളവും ശ്രീലങ്കയ്‌ക്ക് തന്നെ നാണക്കേടായി ആളൊഴിഞ്ഞ് കിടക്കുകയാണ്. ഈ വൻ പദ്ധതികളൊന്നും അടുത്തകാലത്ത് ചൈന പൂർത്തിയാക്കില്ലെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് ചൈനയുടെ ഒരു തന്ത്രമാണ്. ഇവ പ്രവർത്തിക്കാതെ സിംഹളരാജ്യത്തിന് നിലവിലെ കടം ഒരിക്കലും വീട്ടാനാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ശ്രീലങ്കയേയും ചൈനയേയും കണ്ട് ആഗോള രംഗത്തെ ഒരു വമ്പന്മാരും ഇതുവരെ മുതൽമുടക്കാനായി സന്നദ്ധത പ്രകടിപ്പിച്ചിട്ടുമി ല്ലെന്നതും മറ്റൊരു പ്രതിസന്ധിയാണ്.

ചൈന ശ്രീലങ്കയിൽ പണിത മൂന്ന് വൻ പദ്ധതികളും ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു. മഹാസമുദ്രത്തിൽ ചൈനയുടെ ആധിപത്യം ഇന്ത്യയ്‌ക്കെതിരെ ഉറപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ക്വാഡ് സഖ്യം രൂപീകരിക്കപ്പെട്ടതോടെ ചൈനയുടെ എല്ലാ തന്ത്രങ്ങളും വെള്ളത്തിലായി. ഇന്ത്യ നാവിക ശക്തിയായി പതിന്മടങ്ങ് കരുത്താർജ്ജിച്ചതും ചൈനയെ ഞെട്ടിച്ചു. കൊറോണയാണ് ചൈനയെ ശ്രീലങ്കയിൽ മുതൽ മുടക്കുന്നതിൽ നിന്നും ശരിക്കും പിന്തിരിപ്പിച്ചത്. ഇത്തരം പ്രതിസന്ധികളെല്ലാം ഇന്ത്യയെ വളഞ്ഞുപിടിക്കലെന്ന തന്ത്രം സ്വപ്‌നായി അവശേഷിപ്പിച്ചിരിക്കുകയാണ്. മാലിദ്വീപിൽ സഹായമെത്തിക്കുന്ന കാര്യത്തിലും പ്രതിരോധപരമായി മുന്നേറാനാകാതിരുന്നത് പോലെ ശ്രീലങ്കയിലും ചൈനയുടെ പരാജയം ആവർത്തിച്ചിരിക്കുകയാണ്.

ഹംബന്തോട്ട തുറമുഖ നിർമ്മാണത്തിനൊപ്പം കൊളംബോ സ്മാർട്ട് സിറ്റിയും സംയുക്തമായി പണിത് മറ്റൊരു ഹോങ്കോംഗാണ് ചൈന വിഭാവനം ചെയ്തത്. അത് ഇനി നടപ്പാകില്ല. പ്രധാനകാരണം യാതൊരു ഭരണപരമായതോ-വാണിജ്യപരമായതോ ആയ മികവില്ലാത്ത ലങ്കൻ ഭരണകൂടത്തിന് ഒരു പദ്ധതിയും നടപ്പാക്കാനുള്ള ശേഷിയില്ല. ഇതിന് നല്ല ഉദാഹരണമാണ് മാത്താലയെന്ന ദ്വീപിൽ ചൈന നിർമ്മിച്ച വിമാനത്താവളം. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വിജനമായ വിമാനത്താവളമെന്ന കുപ്രസിദ്ധിയും മാത്താല നേടിക്കഴിഞ്ഞു.

269 ഹെക്ടർ പ്രദേശത്താണ് ചൈന കടലിൽ നിന്നും മണ്ണെടുത്ത് തുറമുഖവും അതിനോട് ചേർന്ന് വൻ നഗരപദ്ധതിയ്‌ക്കും അസ്ഥിവാരമിട്ടത്. എന്നാലിന്ന് അത് ഒരു ശവപ്പറമ്പിനും മരുഭൂമിയ്‌ക്കും സമാനമായിരിക്കുന്നു. നിർമ്മാണത്തിന് ഒപ്പം കൂട്ടാമെന്ന് ആദ്യമേറ്റ വൻകിട ലോകോത്തര കമ്പനികൾ ചൈനയുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞതോടെ ഒരു തുകപോലും മുതൽമുടക്കാതെ പിന്മാറി.

ബീജിംഗിന്റെ സൈനിക നീക്കം മുന്നേ തിരിച്ചറിഞ്ഞ ഇന്ത്യയുടെ പ്രതിരോധ തലത്തിലെ ഇടപെടലാണ് രണ്ടു വർഷം മുന്നേ ശ്രീലങ്കയുടെ കണ്ണുതുറപ്പിച്ചത്. ഇന്ത്യയുടെ ശക്തമായ സമ്മർദ്ദത്താൽ ചൈനയുടെ പ്രതിരോധ നയത്തോട് ശ്രീലങ്ക മുഖംതിരിക്കാൻ തുടങ്ങിയതോടെ എല്ലാ രംഗത്തും ചൈന മെല്ലെപോക്ക് തന്ത്രം സ്വീകരിക്കുകയാണ്.

പല പദ്ധതികളും ഇഴയാൻ തുടങ്ങിയതിന് പ്രധാനകാരണം ഇന്ത്യയാണെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒപ്പം പണം തിരികെ ചോദിച്ച് ചൈന സമ്മർദ്ദം ശക്തമാക്കി യതിനെതിരെ ഇന്ത്യയും അമേരിക്കയും ലോകബാങ്കിനെ സ്വാധീനിച്ച് രംഗത്തെത്തിയതും സുതാര്യമല്ലാത്ത ചൈനയുടെ വിദേശനയത്തിനും തിരിച്ചടിയായി.

സാമ്പത്തിക വാണിജ്യ തകർച്ചയ്‌ക്കെതിരെ ജനകീയ പ്രക്ഷോഭം രൂക്ഷമാകുമെന്നും ഭരണകൂടം വീഴുമെന്നും ശ്രീലങ്കയേക്കാൾ മുന്നേ ഇന്ത്യയും അമേരിക്കയും കണ്ടിരുന്നു. ഇന്ത്യയുടെ ഇടപെടൽ അടിയായത് ബീജിംഗിനും ഷീ ജിൻ പിംഗിനുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയും യുക്രെയ്ൻ-റഷ്യ യുദ്ധവും വിദേശ സഹായത്തിനും വിഘാതമായി. എന്നാൽ ധാന്യങ്ങളും ഇന്ധനവും പ്രതിരോധ സുരക്ഷാ സംവിധാനവും മരുന്നും നൽകി ഇന്ത്യയാണ് രക്ഷകനായത്.

അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ ബന്ധം കരാതെ നോക്കിയതോടെ ശ്രീലങ്ക ഒരു വിധത്തിൽ വീഴാതെ പിടിച്ചു നിൽക്കുന്നുവെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ആഭ്യന്തര അന്തരീക്ഷം ശാന്തമാകുന്ന മുറയ്‌ക്ക് ടൂറിസം മേഖലയെ പുനരുജ്ജീവി പ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ശ്രീലങ്കയെ സംരക്ഷിക്കാനുള്ള പദ്ധതി ഇന്ത്യ ജി20 അദ്ധ്യക്ഷനെന്ന നിലയിൽ ഈ വർഷം നടപ്പാക്കുമെന്നാണ് സൂചന.

Tags: ind-srilanka
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies