പട്ടിയും പശുവും പന്നികളും വരെ പങ്കെടുത്തു; ഇന്ത്യയുടെ പ്രതിരൂപമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പട്ടിയും പശുവും പന്നികളും വരെ പങ്കെടുത്തു; ഇന്ത്യയുടെ പ്രതിരൂപമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 08:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര ഇന്ത്യയുടെ പ്രതിരൂപമായിരുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഏതെങ്കിലും തരത്തിലുള്ള അക്രമമോ വിദ്വേഷമോ ഒന്നും തന്നെ യാത്രയിലുണ്ടായിരുന്നില്ല. മൃഗങ്ങൾ പോലും മനുഷ്യരോടൊപ്പം യാത്രയുടെ ഭാഗമായെന്ന് രാഹുൽ പറഞ്ഞു. ശനിയാഴ്ച രാജ്യതലസ്ഥാനത്തേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര ചെങ്കോട്ടയ്‌ക്ക് മുന്നിൽ എത്തിയപ്പോൾ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ.

ഭാരത് ജോഡോ യാത്രയിൽ പട്ടികൾ പോലും പങ്കെടുത്തു. ആരെയും ഉപദ്രവിച്ചില്ല. പശു, പോത്ത്, പന്നി തുടങ്ങി എല്ലാ മൃഗങ്ങളും വന്നു. ഈ യാത്ര ഇന്ത്യയെ പോലെ ബഹുസ്വരതയുള്ളതായിരുന്നു. 2,800 കിലോമീറ്റർ നടന്നു. അപ്പോഴും ഈ ജനക്കൂട്ടത്തിനിടയിൽ ഒരു വിദ്വേഷമോ അക്രമമോ കണ്ടില്ലെന്നും രാഹുൽ പറഞ്ഞു.

ചെങ്കോട്ടയിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ദേശീയ നേതാക്കൾ പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയെ ബിജെപി ഭയന്നിട്ടാണ് കൊറോണയുടെ പേരിൽ ഇതിന് തടയിടുന്നതെന്നായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പ്രതികരണം. ഇന്ത്യയിലെവിടെയും കൊറോണയില്ല. ആർക്കും ഒന്നും സംഭവിച്ചിട്ടില്ല. മോദി പോലും മാസ്‌ക് ധരിക്കുന്നില്ല. ഇതെല്ലാം ഇപ്പോൾ ചെയ്യുന്നത് ജനങ്ങളിൽ ഭയം ജനിപ്പിക്കാനാണെന്നും ഭാരത് ജോഡോ യാത്രയെ തടയുകയാണ് ഉദ്ദേശ്യമെന്നും ഖാർഗെ പറഞ്ഞു.

ചെങ്കോട്ടയിലെ ചടങ്ങിൽ നടൻ കമൽ ഹാസനും പങ്കെടുത്തിരുന്നു. എന്തുകൊണ്ടാണ് ഇവിടെ വന്നതെന്ന് തന്നോട് പലരും ചോദിച്ചുവെന്നും അതിനുള്ള മറുപടി താൻ ഒരു ഇന്ത്യക്കാരനായതിനാൽ എന്നതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പിതാവ് ഒരു കോൺഗ്രസുകാരനായിരുന്നു. വ്യത്യസ്തമായ നിരവധി പ്രത്യയശാസ്ത്രങ്ങളിൽ നിന്നും തന്റേതായ സ്വന്തം പാർട്ടി രൂപീകരിക്കുകയാണ് ചെയ്തതെന്നുും അദ്ദേഹം പ്രതികരിച്ചു.

സെപ്റ്റംബർ ഏഴിന് ആരംഭിച്ച ഭാരത് ജോഡോ യാത്ര ശനിയാഴ്ചയോടെ താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. ഒമ്പത് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം യാത്ര പുനരാരംഭിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിക്കുന്നത്.

 

Tags: Rahul GandhiBharat Jodo Yatra
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies