ഹർത്താൽ അക്രമം; സിഎ റൗഫിന്റെ സ്വത്തുക്കളിൽ ജപ്തിയില്ല; പോപ്പുലർ ഫ്രണ്ട്- സിപിഎം വോട്ട് കച്ചവടത്തിന്റെ ഉപകാരസ്മരണയെന്ന് ആക്ഷേപം; നടപടി അബ്ദുൾ സത്താർ ഉൾപ്പെടെയുളളവരുടെ സ്വത്തുക്കളിൽ മാത്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹർത്താൽ അക്രമം; സിഎ റൗഫിന്റെ സ്വത്തുക്കളിൽ ജപ്തിയില്ല; പോപ്പുലർ ഫ്രണ്ട്- സിപിഎം വോട്ട് കച്ചവടത്തിന്റെ ഉപകാരസ്മരണയെന്ന് ആക്ഷേപം; നടപടി അബ്ദുൾ സത്താർ ഉൾപ്പെടെയുളളവരുടെ സ്വത്തുക്കളിൽ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2022, 12:27 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ കലാപക്കേസിൽ സി എ റൗഫിന്റെ പങ്കാളിത്തം മറച്ച് വീണ്ടും സർക്കാർ. പി എഫ് ഐ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ കേസിൽ പ്രതിചേർക്കില്ല. ജപ്തി ചെയ്യാനുള്ളതിൽ അബ്ദുൾ സത്താറിന്റെ ഭൂസ്വത്ത് വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന കേസിൽ നിന്ന് റൗഫിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ സി പി എം ഉന്നതരാണെന്നാണ് ഉയരുന്ന ആക്ഷേപം.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ കലാപത്തിൽ സംസ്ഥാനത്താകെ അഞ്ചു കോടി 20 ലക്ഷം രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്. ഈ നഷ്ടം ഹർത്താലിന് ആഹ്വാനം ചെയത നിരോധിത ഭീകര സംഘടനയുടെയും, അതിന്റെ നേതാക്കളുടെയും കയ്യിൽ നിന്ന് ഈടാക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഇത് സമയം ബന്ധിതമായി പാലിക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ സി പി എം – പോപ്പുലർ ഫ്രണ്ട് വോട്ടുകച്ചവടങ്ങൾക്ക് ഇടനിലക്കാരനായി നിന്ന സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ ഹർത്താൽ കേസുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

വാർത്താ സമ്മേളനം നടത്തി ഹർത്താൽ ആഹ്വാനം ചെയ്തത് പി എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറും, സെക്രട്ടറി സി എ റൗഫുമായിരുന്നു. എന്നാൽ റൗഫിനെ ഒഴിവാക്കിയത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടും റൗഫിനെ പ്രതിചേർക്കില്ലെന്ന് വ്യക്തമാക്കി അബ്ദുൾ സത്താറിന്റെയും, പി എഫ് ഐ യുടെയും മാത്രം സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അബ്ദുൾ സത്താറിന്റെയും, പി എഫ് ഐ യും ഭൂസ്വത്ത് വിവരങ്ങൾ മാത്രമാണ് രജിസ്‌ട്രേഷൻ വകുപ്പിന് സർക്കാർ കൈമാറിയിട്ടുള്ളത്. ഭൂസ്വത്ത് വിവരങ്ങൾ പരിശോധിച്ച് ജപ്തി തുടങ്ങും. എന്നാൽ പി എഫ് ഐ യുടെ സ്വത്ത് വകകളിൽ ഭൂരിഭാഗവും ചില ചാരിറ്റി സംഘടനകളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതഭീകര സംഘടനയെ നിരോധിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് നേരത്തെ തന്നെ ചാരിറ്റബിൾ ട്രസ്റ്റുകളുടെ പേരിലാണ് പ്രധാന ഓഫീസുകൾ രജിസ്റ്റർ ചെയ്തിരുന്നത്. പി എഫ് ഐ നിരോധനത്തിന് പിന്നാലെ ഇവരുടെ അക്കൗണ്ടുകൾ എൻ ഐ എ മരവിപ്പിച്ചിരുന്നു.

Tags: harthalpopularfront
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies