മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ; കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Published by
Janam Web Desk

എറണാകുളം: നഗരത്തിൽ മരണക്കെണിയൊരുക്കി വഴിയരികിലെ കേബിളുകൾ. റോഡിലേക്ക് താഴ്ന്ന കേബിളുകൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. എറണാകുളം സൗത്ത് സ്വദേശി സാബുവിനും ഭാര്യ സിന്ധുവിനുമാണ് പരിക്കേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. ബൈക്കിൽ പോകുന്നതിനിടെ
ചന്ദ്രശേഖരൻ മേനോൻ റോഡിലായിരുന്നു അപകടം ഉണ്ടായത്.
റോഡിന്റെ നടുഭാഗത്തായി കേബിൾ താഴ്ന്നു കിടക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ പോയ സാബുവിന്റെ കഴുത്തിൽ കേബിൾ കുരുങ്ങുകയായിരുന്നു. ഇതോടെ വാഹനം നിയന്ത്രണം വിട്ട് നിലത്തേക്ക് വീണു.

കേബിൾ വയർ കുരുങ്ങി സാബുവിന്റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. റോഡിലേക്ക് തലയടിച്ചാണ് സാബുവും ഭാര്യയും വീണത്. ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ തലയ്‌ക്ക് പരിക്ക് പറ്റിയില്ല. അതേസമയം കഴുത്തിൽ കേബിൾ വയർ കുരുങ്ങിയുള്ള അപകടങ്ങൾ പതിവാകുമ്പോഴും കൊച്ചി കോർപ്പറേഷൻ നിസ്സംഗത തുടരുകയാണ്.

Share
Leave a Comment