ന്യൂഡൽഹി: വിദേശത്ത് നിന്ന് വന്ന 39 പേർക്ക് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. രണ്ട് ദിവസം കൊണ്ട് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ എത്തിയവരിൽ നടത്തിയ പരിശോധയിലാണ് ഇതുകണ്ടെത്തിയത്.
ഏകദേശം ആറായിരം പേരിൽ പരിശോധന നടത്തിയപ്പോഴാണ് 39 പേർക്ക് രോഗം കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്.
ചൈനയിലുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം അതീവ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയത്. ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന 15 ശതമാനം കേസുകൾക്കും കാരണം ഒമിക്രോണിന്റെ ബിഎഫ്.7 എന്ന ഉപവകഭേദമാണ്.
അമ്പത് ശതമാനം കേസുകൾക്കും കാരണം ബിഎൻ, ബിക്യൂ വകഭേദമാണ്. 10 മുതൽ 15 ശതമാനം വരെ കൊറോണ കേസുകൾക്ക് ഇടയാക്കുന്നത് എസ്വിവി വകഭേദമാണെന്നാണ് കണ്ടെത്തൽ.
Comments