ഹൈദരാബാദ്: ക്ഷേത്ര ദർശനങ്ങൾ തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. യാദാദ്രി ക്ഷേത്രത്തിലാണ് രാഷ്ട്രപതി എത്തിയത്. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിൽ മുർമു പങ്കാളിയായി.
വ്യാഴാഴ്ച വൈകീട്ട് ആയിരുന്നു മുർമു ക്ഷേത്രത്തിൽ എത്തിയത്. മകൾ ഇതിശ്രീ മുർമുവും ഒപ്പമുണ്ടായിരുന്നു. വൈകീട്ട് ക്ഷേത്രത്തിൽ എത്തിയ ഇരുവരെയും ക്ഷേത്രം മേൽശാന്തി സ്വാഗതം ചെയ്തു. വേദ- മന്ത്രങ്ങളോടെയായിരുന്നു മുർമുവിനെ ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
ലക്ഷ്മി നരസിംഹ സ്വാമിയ്ക്കായിനടത്തിയ പ്രത്യേക പൂജകളിലാണ് മുർമു പങ്കെടുത്തത്. മറ്റ് വഴിപാടുകളും നേർന്നു. മുർമുവിനെ ഗവർണർ തമിഴിസൈ സൗന്ദരരാജൻ, മന്ത്രിമാരായ ഇന്ദ്രകരൻ റെഡ്ഡി, ജഗദീഷ് റെഡ്ഡി, സത്യവതി റത്തോഡ് എന്നിവരും അനുഗമിച്ചു.
Comments