കൊല്ലം: പുതുവത്സരാഘോഷത്തിനിടെ കടൽത്തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. കൊല്ലം ബീച്ചിലാണ് ദാരുണ സംഭവം. അഞ്ചാംമൂട് സ്വദേശിയായ അഖിലിനെയാണ് കാണാതായത്.
ഞായറാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുതുവർഷം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ എത്തിയതായിരുന്നു അഖിൽ. സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
അഖിൽ തിരയിൽപ്പെട്ട കാര്യം സുഹൃത്തുക്കൾ വൈകിയാണ് അറിഞ്ഞത്. തുടർന്ന് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല. ജെസിബി ഓപ്പറേറ്ററാണ് അഖിൽ.
Comments