ബംഗളൂരു: കർണാടകയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. പുതുവർഷത്തിൽ പുതിയ വികസനത്തിനാകും കർണാടക സാക്ഷ്യം വഹിക്കുക. സംസ്ഥാനത്ത് ബിജെപി സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ തുടർഭരണം നേടിത്തരുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെങ്കിടേശ്വര സ്വാമിയുടെ അനുഗ്രഹം ഈ വർഷം മുഴുവനും ഉണ്ടാകും. വികസനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണ് വെങ്കടേശ്വര സ്വാമി. ഈ വർഷം അനവധി പുതിയ വികസന പ്രവർത്തനങ്ങൾക്ക് കർണാടക സാക്ഷിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാമി സിദ്ധേശ്വരയുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുമായി പങ്കുവെച്ചു. അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു. നിലവിൽ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയില്ല. എങ്കിലും ആരോഗ്യനിലയിൽ ആശങ്കപ്പെടാൻ ഇല്ലെന്നാണ് വിവരം. പ്രധാനമന്ത്രി വിളിച്ചപ്പോൾ സിദ്ധേശ്വര അദ്ദേഹത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞെന്നും ബൊമ്മെ വ്യക്തമാക്കി.
Comments