കണ്ണൂർ: കരിവള്ളൂരിൽ വിവാഹ ചടങ്ങിനെത്തിയ പെൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയതായി പരാതി. ബിരുദ വിദ്യാർത്ഥിനിയായ 20 കാരിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്. അത് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുടി നഷ്ടമായ കാര്യം പെൺകുട്ടി അറിഞ്ഞത്. ഉടനെ ഓഡിറ്റോറിയത്തിൽ എത്തി അന്വേഷിക്കുകയായിരുന്നു. അപ്പോൾ ഭക്ഷണശാലയ്ക്ക് അടുത്തായി അൽപ്പം മുടി വീണ് കിടക്കുന്നത് കണ്ടു. ഇതിന് പിന്നാലെ പോലീസിൽ പരാതി നൽകുകയായിരുന്നു.
20 സെന്റീമീറ്ററോളം മുടിയാണ് മുറിച്ചുമാറ്റിയത്. പരാതിയിൽ പയ്യന്നൂർ പോലീസാണ് കേസ് എടുത്തത്.
Comments