കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സംഘർഷം. കോൽക്കളി വേദിയിലാണ് തർക്കമുണ്ടായത്. വേദിയിൽ മത്സരാർത്ഥികളും സംഘാടകരും തമ്മിലാണ് തർക്കമുണ്ടായത്. വേദിയിൽ വിരിച്ച മാറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തർക്കം ഉടലെടുത്തത്.
കോൽക്കളി വേദിയിലെ കാർപ്പറ്റിൽ മത്സരാർത്ഥി തെന്നി വീഴുകയായിരുന്നു. മത്സരാർത്ഥിക്ക് പരിക്കേറ്റതോടെ കാർപ്പറ്റ് മാറ്റണമെന്ന ആവശ്യവുമായി മത്സരാർത്ഥികൾ സംഘടിക്കുകയായിരുന്നു. മത്സരം നടക്കുമ്പോൾ തടസമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് വിരി മാറ്റാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സംഘർഷത്തിന് പിന്നാലെ ഹൈസ്കൂൾ വിഭാഗം മത്സരം നിർത്തിവെച്ചു . ഗുജറാത്തി സ്കൂളിലെ ബേപ്പൂർ വേദിയിലാണ് സംഭവം.
Comments