ചെന്നൈ ; തെരുവില്‍ താമസിക്കുന്ന കുടുംബങ്ങൾക്ക് പുതുവത്സര സമ്മാനങ്ങള്‍ വിതരണം ചെയ്ത് നടി നയൻതാരയും വിഘ്നേഷ് ശിവനും. ദമ്പതികൾ നേരിട്ടെത്തിയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് സഹായം ചെയ്തത്. സമ്മാനം വിതരണം ചെയ്യുന്ന നയൻതാരയുടെയും വിഘ്നേഷിന്റെയും വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്. വസ്ത്രങ്ങളും മധുരപലഹാരങ്ങളും മറ്റുമാണ് നയന്‍താര വിതരണം ചെയ്തത്.
ജൂൺ 9 ന് ചെന്നൈക്കടുത്തുള്ള ഒരു നക്ഷത്ര ഹോട്ടലിൽ വച്ചാണ് നയൻ താരയും, വിഘ്നേഷ് ശിവനും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് 4 മാസങ്ങൾക്ക് ശേഷം ഒക്ടോബർ 9 നാണ് നയൻതാര വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.
Comments