ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ കുട്ടികളുടെ രൂപത്തിൽ വരച്ചെടുത്ത ആർടിഫിഷ്യൽ ഇന്റലിജൻസ് ചിത്രങ്ങൾ വൈറലാവുന്നു. ജനപ്രിയരായ ക്രിക്കറ്റ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ട്വിറ്റർ ഉപയോക്താവായ ഗൗരവ് അഗർവാളാണ് ഇത്തരത്തിൽ പത്ത് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ കുട്ടി രൂപങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.
https://twitter.com/7Gaurav8/status/1610612205262901248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1610612223734607878%7Ctwgr%5E4cdb0a514dfdcd53184fdf8ff28c64cd97b0fc6b%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Ftwitter-user-shares-ai-generated-images-depicting-indian-cricketers-as-toddlers-see-pics-3667088
വിരാട് കോഹ്‌ലി, എംഎസ് ധോണി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, ജസ്പ്രീസ് ഭൂംമ്ര, കെ.എൽ രാഹുൽ, റിഷഭ് പന്ത്, സുര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ എന്നിവർ വൈറലായ ചിത്രങ്ങളിലുണ്ട്. കൂടാതെ രവി ശാസ്ത്രിയുടെ കുഞ്ഞുരൂപവും തയ്യാറാക്കിയവയിൽ ഉൾപ്പെടുന്നു.
https://twitter.com/7Gaurav8/status/1610612168684367872?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1610612188045279233%7Ctwgr%5E4cdb0a514dfdcd53184fdf8ff28c64cd97b0fc6b%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.ndtv.com%2Ffeature%2Ftwitter-user-shares-ai-generated-images-depicting-indian-cricketers-as-toddlers-see-pics-3667088
https://twitter.com/7Gaurav8/status/1610616881333030912
ഏതാനും നാളുകൾക്ക് മുമ്പ് ഫിഫ ലോകകപ്പ് സമാപന സമയത്ത് ഫുട്‌ബോൾ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമാന രീതിയിൽ സൃഷ്ടിച്ചിരുന്നു. മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ, എംബാപ്പെ എന്നിവരുടെ കുട്ടികാല ചിത്രങ്ങൾ വൈറലാവുകയും ചെയ്തു.















