പാലക്കാട്: ബിയർ മോഷ്ടിച്ച കേസിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബ്രൂവറിൽ നിന്ന് ബിയർ മോഷ്ടിച്ച പാലാക്കാട് സിവിൽ എക്സൈസ് ഓഫീസർ സി.ടി പ്രിജുവിനെയാണ് സസ്പെൻഡ് ചെയ്തത്. പാലാക്കാട് കഞ്ചിക്കോടുള്ള ബ്രൂവറിയിലാണ് മോഷണം നടന്നത്. ബ്രൂവറിയിൽ നിന്ന് പ്രിജു ആറ് കെയ്സ് ബിയർ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.
പരാതി ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജൻസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണ സംഘം കഞ്ചിക്കോട് ബ്രൂവറിയിലെത്തി ജീവനക്കാരുടെ മൊഴിയെടുത്തും സ്ഥാപനത്തിലെ സിസിടിവി പരിശോധനയും പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. മദ്യ നിർമാണത്തിനും വിപണത്തിലും ക്രമക്കേടില്ലെന്ന് നിരീക്ഷിക്കാൻ സ്ഥാപനത്തിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സിടി പ്രിജു.
Comments