തൃശൂർ; പെട്രോളുമായി മരത്തിൽ കയറി യുവാവിന്റെ ആത്മഹത്യ ഭീഷണി. തൃശൂർ മാള അഷ്ടമിച്ചിറ സ്വദേശി സൈഫുദ്ദീനാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. പരിചയക്കാരി കടം നൽകിയ ഒരു ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു ആത്മഹത്യ ഭീഷണി.
യുവാവിനെ രക്ഷിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് അഗ്നിരക്ഷാ ഉദ്യോഗസ്ഥന്റെ കയ്യൊടിഞ്ഞു. പൊയ്യ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിഷാദിനാണ് പരിക്കേറ്റത്.
Comments