തിരുവനന്തപുരം : 46-മത് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ഫിലിം അവാർഡ്സ് 2022-ലേക്കുളള അപേക്ഷകൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ ഡിസംബർ 31 വരെ റിലീസ് ചെയ്തതോ സെൻസർഷിപ്പിൽ ഉൾപ്പെട്ടതോ ആയ ചിത്രങ്ങൾക്കാണ് അപേക്ഷ സമർപ്പിക്കാവുന്നത്. ഒടിടിയിൽ റിലീസ് ചെയ്ത ചിത്രങ്ങൾക്കും പുരസ്കാരത്തിലേക്ക് അപേക്ഷകൾ നൽകാവുന്നതാണ്.
സംസ്ഥാനത്ത് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന മികച്ച ഇന്ത്യൻ ഭാഷാ ചിത്രത്തിനുളള പുരസ്കാരവും ഈ വർഷം മുതൽ നൽകും. ഫെബ്രുവരി 15 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കേരള ഫിലിം ക്രിട്ടിക്സിന്റെ വെബ്സൈറ്റിൽ (www.keralafilmcritics.com) നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് തെക്കിനാട് ജോസഫ്, ദർശന കൾച്ചറൽ സെന്റർ, ശാസ്ത്രീ റോഡ്, കോട്ടയം 686001 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
45-മത് ഫിലിം ക്രിട്ടിക്സ് അവാർഡിൽ ഡോക്ടർ ജോർജ് ഓണക്കൂറിനാണ് മികച്ച സംവിധായകനുളള പുരസ്കാരം ലഭിച്ചത്. ആവാസവ്യൂഹം എന്ന ചിത്രമാണ് മികച്ച ചിത്രത്തിനുളള പുരസ്കാരം കരസ്ഥമാക്കിയിത്. നായാട്ട് എന്ന ചിത്രത്തിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധാനത്തിനുളള പുരസ്കാരം നേടി. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ പ്രകടനച്ചിന് ദുൽഖർ സൽമാൻ മികച്ച നടൻ എന്ന നിലയിൽ പുരസ്കാര ജേതാവായി. ഉടൽ എന്ന ചിത്രത്തിലെ നായിക വേഷത്തിനാണ് ദുർഗ കൃഷ്ണ മികച്ച നടിക്കുളള പുരസ്കാരം നേടിയത്.
Comments