ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന് പിറന്നാളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ 68-ാം ജന്മദിനത്തിൽ ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകളറിയിച്ചത്. ‘ഇന്ത്യയുടെ വിദേശബന്ധം വർദ്ധിപ്പിക്കുന്നതിനും പ്രവാസികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ പ്രശംസനീയമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചത്. ദീർഘായുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾക്ക് ജയ്ശങ്കർ ട്വിറ്റർ വഴി മറുപടിയും നൽകി. പ്രധാനമന്ത്രിയുടെ നേതൃത്വവും മാർഗനിർദേശവും രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള നിരന്തര പ്രചോദനമാണ് നൽകുന്നതെന്നാണ് ജയ്ശങ്കർ കുറിച്ചത്. പ്രധാനമന്ത്രിയ്ക്ക് പുറമേ മറ്റ് നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങൾ വഴി ആശംസ അറിയിച്ചത്.
മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വ്യക്തിയാണ് എസ്. ജയശങ്കര്‍. ഉക്രൈന്- റഷ്യ യുദ്ധത്തില്‍ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് ആഗോളവേദികളില്‍ അദ്ദേഹം സമര്‍ത്ഥമായി അവതരിപ്പിച്ചു. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ചോദ്യംചെയ്തുകൊണ്ടുള്ള ചോദ്യങ്ങള്‍ക്ക് ജയശങ്കര്‍ നല്കിയ മറുപടി വളരെ അധികം ശ്രദ്ധ പിടിച്ചുപറ്റി. യുഎന്‍ വേദികളില്‍ പാകിസ്ഥാന് ഉചിതമായി മറുപടി കൊടുക്കുന്നതിലും അദ്ദേഹം പ്രത്യേക മികവ് കാട്ടി.
Comments