'ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോ'; ഹനുമാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോ’; ഹനുമാന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവര്‍ത്തകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2023, 02:23 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡിനും അപ്പുറം തെന്നിന്ത്യന്‍ സിനിമകള്‍ നേട്ടംകൊയ്ത വര്‍ഷമായിരുന്നു 2022. ബഹുഭൂരിപക്ഷം ബോളിവുഡ് സിനിമകളും പരാജയപ്പെട്ടപ്പോള്‍ കന്നഡ, തെലുങ്ക് ചിത്രങ്ങള്‍ ലോകമെമ്പാടും തിയറ്ററുകള്‍ നിറഞ്ഞോടി. കാന്താര, രാജമൗലിയുടെ ആര്‍ആര്‍ആര്‍, കെജിഎഫ് 2 എന്നീ ചിത്രങ്ങള്‍ ഭാഷകള്‍ക്കും അപ്പുറം ജനശ്രദ്ധ നേടി. ഇവയെല്ലാം ഫാന്റസി ചിത്രങ്ങള്‍ ആയിരുന്നു എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഈ ശ്രേണിയില്‍ തുടര്‍ കണ്ണിയാകാന്‍ മറ്റൊരു സിനിമകൂടി അണിയിച്ചൊരുക്കിയിക്കുകയാണ് പ്രമുഖ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ പ്രശാന്ത് വര്‍മ്മ. ഹനുമാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഇന്ത്യന്‍ ഇതിഹാസങ്ങളെ ഇതിവൃത്തമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചന നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും ശക്തനായ സൂപ്പര്‍ ഹീറോയുടെ കഥ എന്ന തലക്കെട്ടോട് കൂടിയാണ് ടീസറുകള്‍ പ്രത്യക്ഷപ്പെട്ടത്. പുതുതായി പുറത്തുവിട്ടിരുക്കുന്ന പോസ്റ്ററിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഈ വര്‍ഷം മെയ് 12 ന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

തേജ സജ്ജയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത് കുമാര്‍, വിനയ് റായ് എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നു. പ്രൈംഷോ എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ കെ. നിരഞ്ജന്‍ റെഡ്ഡിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ദശാരദി ശിവേന്ദരയാണ് ഛായാഗ്രഹകന്‍. ഹിന്ദി, തെലുങ്ക്, കന്നഡ്, മലയാളം, തമിഴ് ഭാഷകളിലാകും ചിത്രം ആദ്യം തിയറ്ററുകളില്‍ എത്തുക.

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ ഫാന്റസി ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിന്നല്‍ മുരളി എന്ന പരീക്ഷണ ചിത്രം വന്‍ വിജയമായി തീര്‍ന്നിരുന്നു. പിന്നാലെ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാളികപ്പുറം 2023ലെ ആദ്യ സൂപ്പര്‍ഹിറ്റായി. വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേക്ക് കൂടി മൊഴിമാറ്റി തീയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ വിതരണാവകാശം അല്ലു അര്‍ജുന്റെ വിതരണ കമ്പനി ഏറ്റെടുത്തിരുന്നു.

Tags: filmHanuman
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

‘വിവാഹമോചനം വരെ അഭിനയമില്ല, ഭാര്യയും കുടുംബവും എന്നെ അടിമയെപ്പോലെ കണ്ടു’: വെളിപ്പെടുത്തലുകളുമായി നടന്‍ രവി മോഹന്‍

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies