ന്യൂഡൽഹി: ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഭർത്താവും ഭർതൃവീട്ടുകാരും ചേർന്നാണ് യുവതിയെ കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഡൽഹിയിലെ ഭവാനയിലാണ് സംഭവം.
സംഭവത്തിൽ പോലീസിന് നോട്ടീസ് അയച്ചതായി ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ അറിയിച്ചു. അക്രമത്തിന് ഇരയായ യുവതിക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും സ്വാതി മാലിവാൾ പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യതലസ്ഥാനത്ത് വൻ തോതിലാണ് അക്രമങ്ങൾ അരങ്ങേറുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കൂടുതലാണ്. ശ്രദ്ധാ വാൽക്കർ എന്ന യുവതിയെ പങ്കാളി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷ്ണങ്ങളായി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം ഏതാനും നാളുകൾക്ക് മുമ്പാണ് പുറത്തുവന്നത്. 2022 വർഷത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 16.9 ശതമാനം ഡൽഹിയിൽ വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
Comments