ഗാനഗന്ധർവ്വൻ 83-ന്റെ നിറവിൽ; മൂകാംബിക. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ; കൊച്ചിയിൽ വിപുലമായ ആഘോഷം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗാനഗന്ധർവ്വൻ 83-ന്റെ നിറവിൽ; മൂകാംബിക. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ; കൊച്ചിയിൽ വിപുലമായ ആഘോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2023, 10:44 am IST
Facebook
Twitter
WhatsAppTelegram

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങൾ അപൂർവമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ. ജന്മദിനത്തിൽ ഇത്തവണ കൊല്ലൂരിൽ ആഘോഷങ്ങളില്ല, പകരം കൊച്ചിയിലാണ് ആഘോഷ പരിപാടികൾ നടക്കുക.

വർഷങ്ങളായി യേശുദാസ് മൂകാംബിക ദേവിയ്‌ക്ക് സംഗീതാർച്ചനയൊരുക്കാൻ കൊല്ലൂരിലെത്തിയിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം എത്തില്ല, അദ്ദേഹത്തിനായി പ്രത്യേക പൂജകൾ ഇന്ന് നടക്കും. തന്ത്രി ഡോ.കെ. രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലാകും പൂജകൾ നടക്കുക. വൈകുന്നേരം ആറ് മണി വരെ സ്വർണമുഖി വേദിയിൽ സംഗീതാർച്ചനയും നടക്കും.ഗാനഗന്ധർവ്വന്റെ ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി നടത്തുന്ന സംഗീതാർച്ചനയ്‌ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രൻ നേതൃത്വം നൽകും. കൊല്ലൂരിൽ യേശുദാസിന്റെ ഒരു തരത്തിലുള്ള സാന്നിധ്യവുമില്ലാതെ കടന്നുപോകുന്ന ആദ്യത്തെ ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ വർഷം അമേരിക്കയിലെ ഡാലസിലെ വീട്ടിലിരുന്ന് ഓൺലൈൻ വഴി യേശുദാസ് സംഗീതാർച്ചന നടത്തിയിരുന്നു.

കൊച്ചിയിലെ പിറന്നാളാഘോഷം കൊച്ചിയിൽ പടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. മമ്മൂട്ടിയാണ് മുഖ്യാതിത്ഥി. അമേരിക്കയിൽ കഴിയുന്ന യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റൽ സ്‌ക്രീനിലൂടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. അദ്ദേഹത്തിന്റെ പുതിയ പ്രണയഗാനം ‘തനിച്ചൊന്നുകാണാൻ’ ആൽബം മമ്മൂട്ടി പ്രകാശനം ചെയ്യും. യേശുദാസ് അക്കാദമിയാണ് സംഘാടകർ. രാവിലെ 11-ന് സംഗീത-സാഹിത്യ-ചലച്ചിത്ര-രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖരും സഹപാഠികളും സഹ കലാകാരന്മാരും പിന്നണി ഗായകരും ഒന്നിച്ച് പിറന്നാൾ കേക്ക് മുറിക്കും. ഗായക സംഘടനയായ ‘സമ’ത്തിന്റെ ആഭിമുഖ്യത്തിൽ ഉണ്ണി മേനോൻ, എംജി ശ്രീകുമാർ, വിജയ് യേശുദാസ്, സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അമ്പതോളം ഗായകകർ ആശംസ ഗീതാഞ്ജലി അർപ്പിക്കും.

Tags: KochibirthdayYESUDAS
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies