തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ മനംനൊന്ത് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് സംഭവം.
സംസ്കൃത കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിനന്ദ് എലിവിഷം കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അഭിനന്ദ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ക്ലാസിൽ വരാൽ വൈകിയതിനെ ചോദ്യം ചെയ്ത് അഞ്ചംഗ സീനിയർ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസമായിരുന്നു മർദ്ദിച്ചത്. പിന്നീട് സീനിയേഴ്സിനെ ഭയന്ന് കോളേജിലേക്ക് വരാൻ മടിച്ച അഭിനന്ദ് വീട്ടുകാരുമായി എത്തി. എന്നാൽ വീട്ടുകാരെയും സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണുണ്ടായത്.
ഇതിന് പിന്നാലെയാണ് അഭിനന്ദ് ചൊവ്വാഴ്ച ഉച്ചയോടെ എലിവിഷം കഴിച്ച് ആത്മഹത്യ ശ്രമിച്ചത്. ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത സീനിയേഴ്സായ വിദ്യാർത്ഥികൾ എസ്എഫ്ഐ പ്രവർത്തകരാണെന്നാണ് അഭിനന്ദ് പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇവരുടെ പീഡനത്തിന് ഇരയാണ് മകനെന്ന് അഭിനന്ദിന്റെ വീട്ടുകാർ പറയുന്നു.
Comments